ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ക്ലിനിക്കിലേക്ക് വരുന്ന ചില പേഷ്യന്റ് പറയുന്ന ചില ലക്ഷണങ്ങൾ എന്നു പറയുന്നത് ഡോക്ടറെ നടക്കുമ്പോൾ വല്ലാത്ത പെയിൻ അനുഭവപ്പെടുന്നു അതുപോലെതന്നെ ഒരുപാട് സമയം നിൽക്കാൻ കഴിയില്ല വല്ലാത്ത തരിപ്പ് അനുഭവപ്പെടുന്നു അതുപോലെതന്നെ ബല്ലാത്ത ബാക്ക് പെയിൻ ഉണ്ട്.. കടച്ചിൽ പോലെയുള്ള വേദനകളാണ് അനുഭവപ്പെടുന്നത്.. ഈ പറയുന്ന ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും എല്ലാം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതൊരുപക്ഷേ സിയാറ്റിക്ക ആയിരിക്കാം..
ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടു കൂടിയാണ് ഇത്.. അപ്പോൾ എന്താണ് ഈ ഒരു സിയാറ്റിക എന്നുള്ളത് നമുക്ക് നോക്കാം.. ഒരു സിയാറ്റിക് എന്ന് പറയുന്നത് ഒരു നർവ് ആണ്.. ഇത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു നാഡിയാണ്.. ഇത് സ്പൈനൽ കോഡിലൂടെ കടന്നുവന്ന നമ്മുടെ തൊടയുടെ പിൻഭാഗത്ത് കൂടി വന്ന് കാലുകളിലേക്ക് പോകുന്ന വലിയൊരു നാടിയാണ് ഇത് എന്ന് പറയുന്നത്.. ഇതിൽ വരുന്ന വേദനയാണ് പൊതുവേ സിയാറ്റിക്ക എന്നു പറയുന്നത്.. ഇത് പ്രായ ഭേദ വ്യത്യാസമില്ലാതെ ആർക്കുവേണമെങ്കിലും വരാം.. എന്നാൽ ഇത് കൂടുതലായും കാണുന്നത് സ്ത്രീകളിലാണ്..
പ്രത്യേകിച്ചും സ്ത്രീകളിൽ അവരുടെ ഗർഭകാല സമയത്താണ് കണ്ടുവരുന്നത്.. ഈ വേദനയുടെ ഒരു പ്രത്യേകത എന്നു പറയുന്നത് ഇത് ഷൂട്ടിംഗ് പെയിനാണ്.. അതായത് ഈ വേദന തുടങ്ങി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലേക്ക് തുളച്ചു വരുന്ന രീതിയിൽ വരുകയും അത് സഹിക്കേണ്ടി വരികയും ചെയ്യും..
അതുപോലെ ചില സമയത്ത് രോഗികളിൽ ഷോക്കിംഗ് പെയിൻ ഉണ്ടാകും.. അതായത് ഷോക്ക് അടിക്കുന്നത് പോലെ ഒരു വേദന അല്ലെങ്കിൽ മരവിപ്പ് തരിപ്പ് തുടങ്ങിയവയൊക്കെ ഉണ്ടാകാറുണ്ട്.. പ്രധാനമായും നമ്മുടെ പിൻഭാഗത്ത് തുടങ്ങി തുടയുടെ ബാക്ക് സൈഡിലൂടെ കടന്നുവന്ന് നമ്മുടെ മസിലുകളിലേക്ക് ഇറങ്ങുന്ന ഒരു രീതിയാണ് കണ്ടുവരാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….