ഇരുട്ടിൻറെ ഭീതിയെ കീറിമുറിച്ചുകൊണ്ട് റോഡിൻറെ നടുവിലേക്ക് വന്ന് കൈകാണിച്ച നിൽക്കുന്ന സുന്ദരിയെ കണ്ടപ്പോൾ തന്നെ കാറിന്റെ ബ്രേക്കിൽ അറിയാതെ കാൽ അമർന്നു.. അവരുടെ അടുത്തേക്ക് എത്തിയപ്പോൾ സുധീഷ് കാറിൻറെ ഗ്ലാസ് താഴ്ത്തി.. ഇരുട്ടിൽ കാറിൻറെ വെളിച്ചത്തിൽ അവൾ ഉടുത്ത മനോഹരമായ സാരി അവളുടെ ഭംഗി എടുത്ത് അറിയിക്കുന്നുണ്ടായിരുന്നു.. ഒറ്റനോട്ടത്തിൽ ഒരു രാജസ്ഥാനി ലുക്ക് അവൾക്കുണ്ടായിരുന്നു.. അകത്തേക്ക് തല നീട്ടിക്കൊണ്ട് ഒരു ലിസ്റ്റ് എനിക്ക് തരുമോ എന്ന് ചോദിച്ചപ്പോൾ ആ മായ രൂപത്തിനു മുന്നിൽ മറ്റൊന്നും പറയാൻ തോന്നിയില്ല വേഗം കയറിക്കോളൂ എന്നാണ് പറഞ്ഞത്..
കാറിനുള്ളിലേക്ക് കയറിയതും അവൾ ഫോൺ എടുത്ത് എന്തോ ടൈപ്പ് ചെയ്തു.. ഫോൺ തിരികെ അവളുടെ ബാഗിലേക്ക് തന്നെ വെച്ചു.. റോഡിൻറെ ഇരുവശത്തും നിറയെ റബ്ബർ മരങ്ങൾ ഉണ്ടായിരുന്നു.. മലയോര പ്രദേശം ആയതുകൊണ്ട് തന്നെ അധികം വണ്ടികൾ ഒന്നും ഉണ്ടായിരുന്നില്ല റോഡിൽ.. ഏതോ പ്രണയകാലത്തിന്റെ ഈരടികൾ റേഡിയോവിൽ കേട്ടപ്പോൾ സുധീഷ് ആ ഗാനം ഒന്നുകൂടി ഉച്ചത്തിൽ വച്ചു.. ആരും നോക്കി പോകുന്ന ഭംഗി അയാൾ കാറിനുള്ളിലെ കണ്ണാടിയിലൂടെ ഒന്നുകൂടി നോക്കി.. അവൾ കാറിൻറെ സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് റബ്ബർ കാട്കളെ നോക്കി ഇരിക്കുകയായിരുന്നു..
സുധീഷ് പെട്ടെന്ന് അവളോട് ചോദിച്ചു എവിടേക്ക് പോകാനാണ്.. എന്താണ് ഈ രാത്രിയിൽ ഇവിടെ.. ചോദ്യം മനസ്സിലായതുകൊണ്ട് ആവണം അവൾ പറഞ്ഞു അടുത്ത നാല് സ്റ്റോപ്പ് കഴിഞ്ഞാൽ എന്നെ അവിടെ ഇറക്കിയാൽ മതി.. അവിടെ എത്തിയാൽ എനിക്ക് പോകാനുള്ള വണ്ടി കിട്ടും.. അവളുടെ ശബ്ദത്തിലെ ആ ഒരു കനം അനുഭവപ്പെട്ടതുകൊണ്ടാവണം പിന്നീട് സുധീഷ് ഒന്നും അവളോട് മിണ്ടിയില്ല.. റോഡിൻറെ സൈഡിൽ കാറ് നിർത്തിയപ്പോൾ ഒരു താങ്ക്സ് പോലും പറയാതെ അവൾ ഇറങ്ങി..
ആകാംക്ഷ കൊണ്ട് അയാൾ വീണ്ടും ചോദിച്ചു വിരോധമില്ലെങ്കിൽ പേര് ഒന്ന് പറയാമോ.. അവൾ അത് കേട്ട് ഉറച്ച ശബ്ദത്തോടെ പറഞ്ഞു അപർണ രാജീവൻ.. അയാൾ തിരിച്ചു പോകാനായി നിൽക്കുമ്പോൾ അവൾക്കായി വന്ന വാഹനത്തിൽ അവൾ കയറി പോകുന്നത് അയാൾ കണ്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….