ശരീരത്തിന് അകത്തേക്ക് പോകുന്ന ആഹാരങ്ങളിൽ നല്ലപോലെ ശ്രദ്ധിച്ചാൽ മോഷൻ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വരുമ്പോൾ സ്ഥിരമായി മോഷൻ സംബന്ധമായ ഒരുപാട് സംശയങ്ങൾ ചോദിക്കാറുണ്ട്.. അതായത് പലരുടെയും പ്രശ്നങ്ങൾ എന്നുപറയുന്നത് ചില ആളുകൾ പറയും ഡോക്ടർ എനിക്ക് ഒരു ദിവസം തന്നെ മലം ഒരു മൂന്നു നാല് പ്രാവശ്യം പോകും.. അതുപോലെ ചില ആളുകൾ പറയും ഡോക്ടർ എനിക്ക് മോഷൻ വളരെ ടൈറ്റ് ആയിട്ടാണ് പോകുന്നത് അതുകൊണ്ടുതന്നെ ടോയ്ലറ്റിൽ രാവിലെ കുറെ സമയം ഇതിനായിട്ട് ഇരിക്കാറുണ്ട്.. ഇന്ന് പല ആളുകൾക്കും ഇത് സംബന്ധമായ ഒരുപാട് സംശയങ്ങൾ ഉണ്ട്..

അപ്പോൾ നിങ്ങളെ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലും ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പുറത്തേക്ക് പോകുന്ന മോഷൻ ശ്രദ്ധിക്കേണ്ട കാര്യം വരുന്നില്ല എന്നതാണ്.. പക്ഷേ ഇന്നത്തെ മനുഷ്യർ എന്ന് പറയുന്നത് അവരുടെ ജീവിതശൈലി ഒരുപാട് മാറിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ അവരുടെ ഭക്ഷണരീതികളും അതിലും ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്..

കൂടുതലും ആളുകളെ ഇന്ന് പുറത്തുപോയിട്ട് ഒരുപാട് ഫാസ്റ്റ് ഫുഡുകൾ പോലുള്ളവയൊക്കെ ധാരാളം കഴിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ പുറത്തുനിന്ന് ഹോട്ടലുകളിൽ ഒക്കെ പോയി ഭക്ഷണം കഴിക്കുമ്പോൾ അത് പ്രോപ്പറായി കുക്ക് ചെയ്തതാണോ അല്ലെങ്കില് അത് ശരിയായ രീതിയിൽ വേവിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നും ആരും ശ്രദ്ധിക്കാറില്ല.. അപ്പോൾ ഇത്തരം ഭക്ഷണങ്ങളൊക്കെ കഴിക്കുമ്പോൾ ഇതിൻറെ ഭാഗമായിട്ട് നമുക്ക് നമ്മുടെ മോഷൻ പോകുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്..

ഈ ഭക്ഷണം കഴിക്കുന്നതിന്റെ ആഫ്റ്റർ എഫക്ട് ഇതിലൂടെയാണ് ശരീരം കാണിക്കുന്നത്.. അപ്പോൾ ഈ ഒരു സ്റ്റൂൾ എക്സാമിനേഷൻ എന്ന് പറയുന്നത് ലാബിൽ പോയി ചെയ്യാൻ കഴിയുന്നതു മാത്രമല്ല നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് സിമ്പിൾ ആയി ചെയ്യാൻ കഴിയുന്നതു കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….