കാലുകളിൽ ഞരമ്പുകൾ തടിച്ച ചുരുണ്ട് ഇരിക്കുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ചാണ്.. എന്താണ് വെരിക്കോസ് വെയിൻ അതുപോലെതന്നെ നമുക്ക് എങ്ങനെ അത് കണ്ട്രോളിൽ വയ്ക്കാൻ കഴിയും അതെങ്ങനെ പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഇത് കൂടുതലായും കാണപ്പെടുന്നത് നമ്മുടെ കാലുകളിൽ ആണ്.. നമ്മുടെ കാലുകളിൽ വെയിന് കൾ തടിച്ച് ചുരുണ്ടു കൂടി കെട്ടുപിണഞ്ഞ് കിടക്കുന്നതുപോലെ നമുക്ക് ചില സമയങ്ങളിൽ കാണാറുണ്ട്..

അപ്പോൾ ഇത്തരത്തിലുള്ള ലക്ഷണങ്ങളെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം അതായത് നമ്മുടെ ശരീരത്തിൽ രണ്ടുതരം രക്തക്കുഴലുകളാണ് ഉള്ളത്.. ഒന്നാമത്തേത് ആർട്ടരീസ് രണ്ടാമത്തേത് വെയിൻസ് എന്ന് പറയും.. ആർട്ടറി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അതായത് ഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്തം നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുകയാണ് ഇത് പ്രധാനമായും ചെയ്യുന്നത്.. അതേസമയം അവിടെനിന്ന് ഉണ്ടാവുന്ന അശുദ്ധ രക്തങ്ങളെ തിരിച്ച് ഹൃദയത്തിലേക്ക് ശുദ്ധീകരണത്തിനായി എത്തിക്കുകയാണ് വേയിൻസ് ചെയ്യുന്നത്..

ഇതേ കുഴലിൽ കൂടെ പോകുന്ന അശുദ്ധ രക്തം ഹൃദയത്തിലേക്ക് പോകാതെ വെയിനുകളിൽ തന്നെ കെട്ടിക്കിടക്കുകയും ചെയ്യുന്നതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഒരു വെരിക്കോസ് വെയിൻ വരാനായിട്ട് പ്രധാനമായും മൂന്നു കാരണങ്ങളാണ് പറയുന്നത്.. അതിൽ ഒന്നാമത്തെ കാരണം നമ്മുടെ വെയിനുകളിൽ ഉണ്ടാവുന്ന ഇലാസ്റ്റിസിറ്റി കുറയുമ്പോഴാണ് ഈയൊരു അശുദ്ധ രക്തം അവിടെ തന്നെ കെട്ടിക്കിടക്കാൻ കാരണമാകുന്നത്.. രണ്ടാമത്തെ കാരണം ആ ഭാഗത്ത് ഉണ്ടാകുന്ന മസിൽ ആക്ടിവിറ്റി കുറയുമ്പോൾ രക്തം തിരിച്ചു പോകുന്ന ഭാഗം ബ്ലോക്ക് ആവുകയും തുടർന്ന് രക്തം അവിടെത്തന്നെ കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….