ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും നിങ്ങളുടെ രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്ന ഒരു അവസ്ഥയെക്കുറിച്ച്.. അപ്പോൾ ഇന്ന് പറയാൻ പോകുന്നത് എന്തുകൊണ്ടൊക്കെയാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എന്നും ഇതിനായി നമ്മൾ എപ്പോഴൊക്കെയാണ് ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത് എന്നും അതുപോലെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആണ് ഈ ക്രിയാറ്റിൻ ലെവൽ നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് നോക്കാം..
അപ്പോൾ നമുക്ക് ആദ്യം എന്താണ് ക്രിയാറ്റിൻ എന്ന് നോക്കാം.. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒരു പദാർത്ഥമാണ്.. പക്ഷേ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റും ആണ്.. നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക് ആസിഡ് അല്ലെങ്കിൽ യൂറിയയും അതുപോലെതന്നെ ഈ പറയുന്ന ക്രിയാറ്റിൻ എന്ന് പറയുന്ന പദാർത്ഥവും ഉണ്ടാകുന്നുണ്ട്.. അതൊരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത് നമ്മുടെ കിഡ്നിയിലൂടെ ആണ് പുറന്തള്ളപ്പെടുന്നത്.. അപ്പോൾ നമുക്ക് ഏതെങ്കിലും തരത്തിൽ ഇത്തരം കിഡ്നി റിലേറ്റഡ് ആയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ശരീരത്തിൽ ക്രിയാറ്റിന് ലെവൽ കൂടാൻ സാധ്യതയുണ്ട്.. നമ്മൾ കേട്ടിട്ടുണ്ടാവും ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടാനുള്ള സാധ്യതയുണ്ട് എന്ന്..
അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒരു അവയവമാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്.. അപ്പോൾ ഈ ബിപി കൂടുന്ന സമയത്ത് നമ്മുടെ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ നോർമൽ ആയിട്ട് മെഡിസിൻ കഴിക്കുന്നതിനു പകരം സ്കിപ്പ് ചെയ്തുപോകുന്ന ആളുകൾ ഉണ്ടെങ്കിൽ നമ്മുടെ രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടാൻ സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….