ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അലർജി എന്ന് പറയുന്നത്.. ലോകത്ത് ആകമാനം 20 അല്ലെങ്കിൽ 30% ആളുകളെ ഇത് പലരീതിയിൽ ബാധിക്കുന്നുണ്ട്.. അപ്പോൾ എന്താണ് അലർജി എന്ന് പറയുന്നത് അതുപോലെ എന്തൊക്കെയാണ് അതിനു പിന്നിലുള്ള കാരണങ്ങൾ.. അത് നമ്മളെ എങ്ങനെയൊക്കെ ബാധിക്കാം.. അതിൻറെ രോഗം നിർണയവും ചികിത്സയും അതുപോലെ ഈ ഒരു രോഗത്തെ നമുക്ക് പാടെ മാറ്റാൻ സാധിക്കുമോ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്..
അപ്പോൾ നമുക്ക് ആദ്യം എന്താണ് അലർജി എന്ന് മനസ്സിലാക്കാം.. നമ്മുടെ മനുഷ്യ ശരീരത്തിൽ നിന്ന് ബാഹ്യമായ ഏതെങ്കിലും ഒരു പദാർത്ഥത്തോട് ശരീരം ഓവറായി റിയാറ്റ് ചെയ്യുന്ന ഒരു അവസ്ഥയെയാണ് നമ്മൾ അലർജി എന്ന് വിളിക്കുന്നത്.. ഇനി ഇത് നമ്മുടെ ശരീരത്തിൽ പലതരത്തിൽ വരാൻ സാധ്യതയുണ്ട്.. അതുപോലെ ശരീരത്തിൻറെ പലഭാഗങ്ങളെ ഇത് ബാധിക്കാം.. അതുപോലെ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന പ്രശ്നങ്ങളാണ് നിർത്താതെയുള്ള തുമ്മൽ അതുപോലെ മൂക്കൊലിപ്പ്.. മൂക്ക് തൊണ്ട ചെവി എന്നീ ഭാഗങ്ങളിൽ ഒക്കെ അമിതമായ ചൊറിച്ചിൽ ഉണ്ടാവുക..
ഇതൊക്കെയാണ് ഈ ഒരു അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്.. ഇതിൻറെ കൂടെ തന്നെ വരാൻ സാധ്യതയുള്ള ഒരു സംഗതിയാണ് കണ്ണിലെ ചൊറിച്ചിൽ അതുപോലെ കണ്ണിൽ പീള വന്ന് അടയുക അതുപോലെ കണ്ണ് നല്ലപോലെ ചുവക്കുക കണ്ണിൽനിന്ന് വെള്ളം വരുക തുടങ്ങിയ പ്രശ്നങ്ങൾ.. സാധാരണയായി പലർക്കും ഇത് ഒന്നിച്ചാണ് കാണാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….