ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസർ എന്ന ലോകത്തെ നമുക്ക് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം.. ക്യാൻസർ എന്ന വലിയ മാരകമായ രോഗം ബാധിച്ച ആളുകളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്.. ഒരു വർഷത്തിൽ ഒരു കോടി 40 ലക്ഷം ആളുകൾക്ക് കാൻസർ രോഗം ബാധിക്കുകയും മാത്രമല്ല അതിൽ 50% ആളുകൾ അതായത് ഒരു 70 ലക്ഷത്തോളം ആളുകൾ ഒരു ക്യാൻസർ രോഗത്തെ തുടർന്ന് മരണപ്പെടുകയും ചെയ്യുന്നുണ്ട്.. ഈ ഒരു 50 ശതമാനം മരണസംഖ്യ വർദ്ധിക്കുന്നതുകൊണ്ടാണ് എല്ലാ ആളുകളും ഈ ഒരു അസുഖത്തെ വളരെ ഭീതിയോടും ഭയത്തോടും കൂടി കാണുന്നത്..
എന്തുകൊണ്ടാണ് ഈ ഒരു ക്യാൻസർ എന്ന അസുഖം മൂലം ഇത്രയധികം മരണസംഖ്യകൾ വർദ്ധിക്കുന്നത് എന്ന് ചോദിച്ചാൽ ഭൂരിഭാഗം ക്യാൻസർ കേസുകളിലും അതായത് രോഗികളിൽ കൂടുതലും ഈയൊരു ക്യാൻസർ രോഗത്തിൻറെ മൂന്നാം സ്റ്റേജ് അല്ലെങ്കിൽ നാലാമത്തെ സ്റ്റേജിൽ എത്തുമ്പോഴാണ് ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത് തന്നെ ചെയ്യുന്നത്.. വളരെ പെട്ടെന്ന് തന്നെ അതായത് ഒന്നാമത്തെ സ്റ്റേജിലും അല്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജിലും ഒക്കെ ഈ ഒരു അസുഖം കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ അതിന് വേണ്ട നല്ല ചികിത്സകൾ നൽകുവാനും അതുവഴി ആ രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കാനും നമുക്ക് കഴിയുന്നതാണ്..
അതുകൊണ്ടുതന്നെ ക്യാൻസർ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത് അതുപോലെ ക്യാൻസർ ബാധിച്ചിട്ടുണ്ടോ അല്ലെങ്കിൽ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെക്കുറിച്ചൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ക്യാൻസർ വരുവാൻ പല ഘടകങ്ങളും പലവിധ കാരണങ്ങളും അതിനു പുറകിൽ ഉണ്ട്.. എന്നിരുന്നാലും വളരെ പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….