ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഡോക്ടർമാർ പലരും പല ഭക്ഷണങ്ങളും കഴിക്കരുത് എന്ന് വിലക്കാറുണ്ട്.. പക്ഷേ ഇതെല്ലാം കേട്ട് കഴിയുമ്പോൾ രോഗി ചോദിക്കാറുണ്ട് ഇനി ഏത് ഭക്ഷണമാണ് ഡോക്ടറെ കഴിക്കേണ്ടത് എന്ന്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് രോഗികൾക്ക് വളരെ സ്വാദോടുകൂടി കഴിക്കാൻ കഴിയുന്ന എന്നാൽ നമ്മുടെ കൊളസ്ട്രോളും ഷുഗറും ഫാറ്റി ലിവറും എല്ലാം കുറക്കാൻ സഹായിക്കുന്ന അതുപോലെ അതിനോടൊപ്പം തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് അതായത് ഈ ഒരു ചെടി വീട്ടിൽ നട്ടു കഴിഞ്ഞാൽ അതിൽ നിന്ന് നമുക്ക് 60 വർഷം വരെ അതിന്റെ ഇല എടുത്ത് കറിവെച്ച് കഴിക്കാൻ പറ്റും..
അപ്പോൾ ഇത്തരത്തിൽ നമുക്ക് വളരെ ഈസിയായി എന്നാൽ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം നൽകുന്ന ഒരു ഡിഷ് എങ്ങനെ നമുക്ക് പ്രിപ്പയർ ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഞാൻ 60 വർഷം ഇത് ഉപയോഗിക്കാം എന്ന് പറഞ്ഞപ്പോൾ പലർക്കും ചിലപ്പോൾ തോന്നിയിട്ടുണ്ടാവാം. അങ്ങനെ ഏത് ചെടിയാണ് ഉള്ളത് എന്ന്.. കാരണം ഒരു ചീരച്ചെടി നിങ്ങളുടെ തോട്ടം ഉണ്ടാക്കി കഴിഞ്ഞാൽ അത് ഒരു മൂന്നുവർഷം വരെ മാത്രമേ അതിന് ആയുസ്സ് ഉണ്ടാവുള്ളൂ.. അതുകഴിഞ്ഞാൽ നമ്മൾ പുതിയത് കൃഷി ചെയ്യേണ്ടതായി വരും..
എന്നാൽ ഈ പറയുന്ന ചെടിക്ക് നേരത്തെ പറഞ്ഞതുപോലെ 60 വർഷത്തിന്റെ ആയുസ്സുണ്ട്.. ആ ഒരു ഔഷധഗുണമുള്ള ചെടിയാണ് മൾബറി എന്നു പറയുന്നത്.. ഈ ചെടിയുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മുടെ പട്ട് നൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഈ ചെടിയുടെ ഇലകൾ കഴിച്ചിട്ടാണ്.. അതുപോലെതന്നെ ഈ പാട്ട് എന്ന് പറയുന്നത് പ്രോട്ടീൻ ആണ്.. അതായത് ഒരു മൾബറിക്ക് നല്ലപോലെ പ്രോട്ടീൻ ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ചുകൊണ്ട് നല്ലൊരു പ്രോട്ടീൻ ഡിഷ് നമുക്ക് തയ്യാറാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…