ജോയിന്റുകളിൽ ഉണ്ടാകുന്ന തേയ്മാനവും വേദനയും വരാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കാൽമുട്ടുകൾക്ക് വരുന്ന തേയ്മാനത്തെ കുറിച്ചാണ്.. പ്രായമായ ആളുകളിൽ ഏകദേശം ഒരു 80% ആളുകളുടെ എക്സ്-റേ നമ്മൾ എടുത്തു പരിശോധിച്ചു കഴിഞ്ഞാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ തേയ്മാനത്തിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും.. അതിൽ തന്നെ 30% ത്തോളം ആളുകളാണ് വളരെ വലിയ ലക്ഷണങ്ങൾ പ്രകടമാക്കുന്നത്..

നമുക്കറിയാം ക്നി ജോയിൻറ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സന്ധി ആണ്.. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ഭാരം താങ്ങുന്ന സന്ധി ആയതുകൊണ്ട് തന്നെ ഏറ്റവും സ്ട്രെസ്സ് ആയിരിക്കുന്ന ഒരു ജോയിന്റും ഇതുതന്നെയാണ്.. തുടയിലെ അതുപോലെ കാൽമുട്ടിലെ ചിരട്ട എന്നറിയപ്പെടുന്ന അതുപോലെ ഷിബിയ ഈ മൂന്ന് ഭാഗങ്ങൾ വരുന്നതാണ് ഈ ഒരു ക്‌നി ജോയിൻറ് എന്ന് പറയുന്നത്.. ഈ സന്ധിയിൽ വരുന്ന മൂന്ന് എല്ലുകളെയും ചുറ്റികൊണ്ട് ഒരു കവറിംഗ് ഉണ്ട്.. ഇതിൽ ഉണ്ടാവുന്ന ഒരു ഫ്ലൂയിഡ് ആണ് നമ്മുടെ സന്ധികളുടെ പ്രവർത്തനം കൂടുതൽ സുഗമമായി നടക്കാൻ സഹായിക്കുന്നത്..

ഓസ്റ്റിയോ ആർത്രൈറ്റിസ് സംഭവിക്കുന്നത് ഈ പറയുന്ന ജോയിന്റിന് തേയ്മാനം സംഭവിക്കുകയും അതുപോലെതന്നെ അവിടെ ഉണ്ടാവുന്ന ഫ്ലൂയിഡ് കുറയുകയും അതുകൂടാതെ അവിടെ പുതിയ എല്ല് വളർച്ച ഉണ്ടാവുകയും തുടർന്ന് അവിടുത്തെ ഷേപ്പിന് അത് ബാധിക്കുകയും ചെയ്യുന്നു.. ഇത്രയും മാറ്റങ്ങളാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് സന്ധികൾക്ക് വരുന്നത്.. ഈ അസുഖം കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്.. പ്രത്യേകിച്ചും മെനോപോസ് സംഭവിച്ച സ്ത്രീകളിൽ ഉണ്ടാവുന്ന ഹോർമോണിൽ വ്യതിയാനം അതായത് ഈസ്ട്രജൻ ലെവൽ താഴുന്നതു കൊണ്ടാണ് സ്ത്രീകളിൽ ഈ അസുഖം കൂടുതലായും കാണപ്പെടുന്നു.. ഈയൊരു അസുഖത്തെ നമുക്ക് രണ്ട് രീതിയിൽ പറയാം.. ഒന്നാമത്തേത് പ്രൈമറി ആർത്രൈറ്റിസ് രണ്ടാമത് സെക്കൻഡറി ആർത്രൈറ്റിസ്.. പ്രൈമറിറ്റീസ് ആണ് കൂടുതൽ ആളുകളിലും കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….