നമ്മൾ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടുമാത്രമാണോ ശരീരഭാരം അമിതമായി വർദ്ധിക്കുന്നത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിതവണ്ണം വരുന്നതിനു പിന്നിലെ പല കാരണങ്ങളുണ്ട്.. പല ആളുകളും ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാവുമ്പോൾ വിചാരിക്കുന്ന ഒരു കാര്യമാണ് കുറച്ച് ഭക്ഷണം കഴിക്കാതിരുന്നാൽ ശരിയാകും അല്ലെങ്കിൽ മധുരം ഒഴിവാക്കിയാൽ ഇത് പെട്ടെന്ന് തന്നെ മാറി കിട്ടും അല്ലെങ്കിൽ ചോറ് ഒഴിവാക്കിയാൽ തന്നെ വെയിറ്റ് കുറയും എന്നുള്ള ഒരു രീതിയാണ് എല്ലാവരും വിചാരിക്കുന്നത്..

കാരണം സോഷ്യൽ മീഡിയയിൽ ഒട്ടുമിക്ക വീഡിയോകളിലും പറയുന്നത് ചോറ് അതായത് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നല്ലതല്ല അതുപോലെ അരിയാഹാരങ്ങൾ കഴിക്കുന്നത് മുഴുവനായും കുറയ്ക്കണം അതുപോലെ കിഴങ്ങ് വർഗ്ഗങ്ങൾ മധുരങ്ങൾ തുടങ്ങിയവയൊക്കെ കുറയ്ക്കണം എന്ന് പറയുമ്പോൾ ആളുകൾ അതെല്ലാം ശ്രദ്ധിക്കാറുണ്ട്.. പക്ഷേ ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും ശരീരഭാരം കുറയാത്ത ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും വെയിറ്റ് കുറയാത്തതിന്റെ ഒരു പ്രധാന കാരണം നമ്മളെ ശ്രദ്ധിക്കുന്നത് ഭക്ഷണകാര്യങ്ങളിൽ മാത്രം ആണ്..

ഭക്ഷണകാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചതുകൊണ്ട് ശരീരഭാരം പറയില്ല കാരണം ശരീരത്ത് വരുന്ന ഹോർമോണൽ ഇൻ ബാലൻസ് കൊണ്ട് ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അതുമാത്രമല്ല നിങ്ങളുടെ ഓവറിയിൽ വല്ല സിസ്റ്റ് ഉണ്ടെങ്കിൽ ഓട്ടോമാറ്റിക്കലി നിങ്ങളുടെ ശരീരഭാരം വളരെയധികം വർദ്ധിക്കും.. ഇത് ഏറെ അസുഖത്തിന്റെ വലിയ ലക്ഷണമാണ് മാത്രമല്ല ശരീരത്തിലെ അമിതമായ ഹെയർ ഗ്രോത്ത് ഉണ്ടാവും.. മുടികൊഴിച്ചിൽ ഉണ്ടാവും അതുപോലെതന്നെ പലതരത്തിലുള്ള സ്കിൻ കണ്ടീഷൻസ് വരും.. അപ്പോൾ ഇത്തരത്തിലുള്ള ആളുകൾ എത്രത്തോളം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നാലും നമ്മുടെ ശരീരഭാരം വർധിക്കുകയല്ലാതെ ഒട്ടും കുറയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=f4GrIz7L9Yk