സ്വന്തം ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും മക്കളെ വളരെയധികം കഷ്ടപ്പെട്ട് പഠിപ്പിച്ച ഒരു അമ്മയുടെ ത്യാഗത്തിന്റെ കഥ..

അച്ഛൻ ഒരു യാത്ര പോകുകയാണ് എന്ന് പറഞ്ഞു വെളുപ്പിനെ തന്നെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്ക് ഒപ്പം ഉണർന്നിരിക്കുകയായിരുന്നു.. ചേട്ടൻ പതിവുപോലെ നല്ല ഉറക്കത്തിലാണ്.. ജോലിസംബന്ധമായ യാത്രകൾ അച്ഛനെ ഇടയ്ക്ക് ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് ഒരു അതിശയവും തോന്നിയില്ല.. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും അച്ഛൻ വരാതെ ആയപ്പോൾ അമ്മ അന്വേഷിച്ച് ഇറങ്ങി.. അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്കും ഓഫീസിൽനിന്ന് നിർദ്ദേശം ഉണ്ടായിരുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു..

എനിക്ക് അന്ന് പത്ത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അമ്മ അറിയാവുന്ന വീടുകളിലും അതുപോലെ പോലീസ് സ്റ്റേഷനിലും സുഹൃത്തുക്കൾക്കിടയിലും ഒക്കെ കൂട്ടിക്കൊണ്ടുപോയി പക്ഷേ ഒരിടത്തുനിന്നും ഒരു മറുപടിയും കിട്ടിയില്ല.. പോലീസ് അന്വേഷിച്ചു നോക്കിയിട്ടും യാതൊരു ഫലവും ലഭിച്ചില്ല.. അച്ഛൻ ട്രെയിനിലാണ് പോയത് എന്നും ടിക്കറ്റ് എടുത്തത് ഡൽഹിക്കാണ് എന്നും അറിയാൻ കഴിഞ്ഞു.. അവിടെ എന്തിനാണ് പോയത് എന്ന് എന്റെ പാവം അമ്മയ്ക്ക് അറിയാൻ കഴിഞ്ഞില്ല..

നിങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടോ എന്നും അച്ഛനും അമ്മയ്ക്കും വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നൊക്കെ പലരും കുത്തി നോവിച്ച് ചോദിക്കാൻ തുടങ്ങിയപ്പോൾ അമ്മ പുറത്തേക്ക് ഇറങ്ങാതെ ആയി.. വീട്ടിലെ സാധനങ്ങൾ ഓരോന്നായി തീർന്നു തുടങ്ങിയപ്പോൾ അതും കഴിയാതെ അമ്മ ജോലിക്ക് പോയി തുടങ്ങി.. അതുവരെ എപ്പോഴും കളിക്കാൻ പോയിക്കൊണ്ടിരുന്ന ചേട്ടൻ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി.. ഞങ്ങൾക്ക് മൂന്ന് പേർക്കും സ്കൂളിൽനിന്ന് ഉച്ചഭക്ഷണം ലഭിക്കും.. ഞങ്ങൾ അതിൽ ഒരു പങ്ക് മൂന്ന് പേരും അവരുടെ ചോറ്റു പാത്രത്തിൽ ആക്കി വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും.. അച്ഛൻ ഇല്ലായ്മയിൽ ജീവിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി.. പക്ഷേ അവധി ദിവസങ്ങളിൽ എന്ത് ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….