ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചു ആണ്.. നമ്മുടെ പിതാക്കന്മാരുടെ കാലങ്ങളിൽ നമുക്ക് കൂടുതലും ബാധിച്ചിരുന്ന രോഗങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ടവ അല്ലായിരുന്നു.. മറിച്ച് പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട അസുഖങ്ങൾ ആയിരുന്നു.. എന്നാൽ പുതിയ നൂറ്റാണ്ടിന്റെ രോഗമായിട്ട് അല്ലെങ്കിൽ പുതിയ സമ്മാനമായി ഇന്ന് നമ്മുടെ തലമുറയ്ക്ക് ലഭിച്ചിരിക്കുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്..
ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ച് പറയുമ്പോൾ സമൂഹത്തിന് എന്ന് ഒരുപാട് അവയർണസ് അതിനെക്കുറിച്ച് ഉണ്ട് എന്ന് തന്നെ പറയാം.. എന്നാൽ ചില ഒന്നുരണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.. എപ്പോഴാണ് ഇത്തരം ജീവിതശൈലി രോഗങ്ങൾക്കായുള്ള പ്രതിരോധം നമ്മൾ ആരംഭിക്കേണ്ടത്.. അതായത് ഒരു കുഞ്ഞ് അമ്മയുടെ വയറിനുള്ളിൽ ആയിരിക്കുമ്പോൾ തന്നെ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ആ കുട്ടിയെ ബാധിച്ചു തുടങ്ങി എന്ന് തന്നെ പറയാൻ സാധിക്കും.. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു പെൺകുട്ടി ആയിരിക്കുമ്പോൾ തന്നെ ഇത്തരം ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതാണ്..
അതുപോലെതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം നമ്മുടെ ഭക്ഷണ രീതികൾ തന്നെയാണ്.. ഇന്ന് ഭക്ഷണരീതികളിൽ ഒരുപാട് മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.. ഇന്ന് ലോകം അതുപോലെതന്നെ ആളുകളും ഒരുപാട് തിരക്കിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലരും ആശ്രയിക്കുന്നത് ഹോട്ടൽ ഫുഡുകളും അതുപോലെ തന്നെ ജംഗ് ഫുഡ് ഒക്കെയാണ്.. ഈ തിരക്കേറിയ ജീവിതരീതി ആയതുകൊണ്ട് തന്നെ മനുഷ്യർക്ക് പലതരത്തിലുള്ള സ്ട്രെസ്സ് പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=VUwImzc8Pos