നിങ്ങൾ ഒരു തന്ത ആണോ.. ഞാൻ ആഗ്രഹിക്കുന്നത് ഒന്നും എനിക്ക് വാങ്ങിച്ചു തരാൻ പറ്റുന്നില്ല എന്ന് അറിയാമായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് എന്നെ ഉണ്ടാക്കിയത്.. മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടു ജീവിക്കുന്നത് കാണാനോ.. ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ നിശ്ചലമായി.. അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു.. ഇതെല്ലാം പപ്പയോട് ആണ് പറയുന്നത് അതുകൊണ്ട് മിണ്ടാതിരിക്കടാ എന്ന് അവനോട് ഒരു വാക്ക് എങ്കിലും ഭാര്യ ജെസ്സി പറയും എന്ന് അദ്ദേഹം കരുതി കാണും.. അതുകൊണ്ടാണ് മകൻ ഇങ്ങനെയൊക്കെ പറയുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ ഒരു നിമിഷം അടുക്കള വാതിലിലേക്ക് പോയത്..
എന്നാൽ മകൻ ഇത്രയും പറയുമ്പോഴും അവൾ ഒന്നും കേൾക്കാത്തത് പോലെ അടുക്കളയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. ഈ വർഷത്തോടെ നിൻറെ കോളേജ് അവസാനിച്ചില്ലേ.. വീടിൻറെ ഉമ്മറത്ത് തന്നെ നിന്നാൽ നിനക്ക് ബസ്സും കിട്ടും.. പിന്നീട് പഠനം കഴിഞ്ഞാൽ പെട്ടെന്ന് ഒരു ജോലി കിട്ടിയാൽ നിനക്ക് തന്നെ വാങ്ങിക്കാമല്ലോ.. പിന്നെ നിങ്ങൾ എന്തിനാണ് അച്ഛൻ എന്ന് പറഞ്ഞിട്ട് ഇങ്ങനെ ഞെളിഞ്ഞു നടക്കുന്നത്.. എൻറെ എല്ലാ കൂട്ടുകാർക്കും കയ്യിൽ വണ്ടിയുണ്ട്.. എനിക്കിങ്ങനെ ആരുടെയും മുമ്പിൽ കെഞ്ചൻ വയ്യ അല്ലെങ്കിൽ തന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ നിങ്ങളുടെ കയ്യിൽ ഒന്നും കാണില്ല..
അവൾ പറഞ്ഞതും നിങ്ങൾ അവൾക്ക് ലാപ്ടോപ്പ് വാങ്ങിച്ചു കൊടുത്തില്ലേ.. എടാ മോനെ അത് പിന്നെ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടാണ് ഞാൻ അത് വാങ്ങിച്ചു കൊടുത്തത്.. എന്തിനാണ് നിങ്ങൾ അത്രയും കഷ്ടപ്പെട്ട് അതൊക്കെ വാങ്ങിച്ചു കൊടുക്കുന്നത് അടുത്തവന്റെ വീട്ടിലേക്ക് നാളെ പോകുന്ന ഇവളെ എൻജിനീയർ പഠിപ്പിച്ചിട്ട് എന്ത് ആണ് ഉപകരണം.. ജെയിംസ് അവനെ ഒന്ന് രൂക്ഷമായി നോക്കി.. അവൾ അവളുടെ പഠനം മൊത്തം വിദ്യാഭ്യാസ ലോൺ എടുത്തിട്ടാണ് പഠിക്കുന്നത് ബാക്കി ചെറിയ കാര്യങ്ങൾ മാത്രമേ ഞാൻ നോക്കുന്നുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…