ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും ജ്യൂസ് എന്ന് പറയുമ്പോൾ വളരെ ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് പ്രത്യേകിച്ച് അത് കുട്ടികൾക്കാണെങ്കിൽ വളരെ ഇഷ്ടമാണ്.. നമ്മളിൽ പല ആളുകളും വീട്ടിൽ തന്നെ പല പഴങ്ങൾ കൊണ്ട് ജ്യൂസ് അടിച്ചു കുടിക്കാറുണ്ട്.. അതുപോലെതന്നെ ഈ ജ്യൂസ് നമ്മൾ അടിച്ചു കുടിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ കിഡ്നി തകരാറിൽ ആകുമോ.. അതല്ലെങ്കിൽ ഇത്തരത്തിൽ ജൂസ് അടിച്ചു കുടിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് ഗുണങ്ങൾ ഉണ്ടോ അതോ അതുവഴി ദോഷം മാത്രമാണോ നമുക്ക് ഉണ്ടാവുന്നത്..
നമ്മൾ പഴങ്ങൾ ജ്യൂസ് അടിച്ചു കുടിക്കുമ്പോൾ അതിൻറെ ഫൈബർ കണ്ടന്റ് ഇല്ലാതാവും എന്ന് മിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ്.. ജ്യൂസിൽ നിന്ന് നമുക്ക് എന്തെല്ലാം പ്രോട്ടീൻ അതുപോലെ വൈറ്റമിൻസ് മിനറൽസ് ഒക്കെ കിട്ടുന്നുണ്ട്.. പലപ്പോഴും പ്രോട്ടീൻ ഷേക്ക് ആയിട്ട് വർക്ക് ഔട്ട് ചെയ്യുന്ന ആളുകളൊക്കെ കുടിക്കാറുണ്ട്.. അതുപോലെതന്നെ പ്രോട്ടീൻ അടങ്ങിയ ജ്യൂസ് ഒരുപാട് കുടിക്കുന്നത് ശരീരത്തിന് അത്ര നല്ലതായ ഒരു കാര്യമല്ല.. അതായത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കൂടുതലും അതുപോലെതന്നെ സിവിയർ ആയിട്ടുള്ള എക്സസൈസ് ലെവലും കൂടുതൽ ആവുമ്പോൾ അത് ശരീരത്തിലെ ക്രിയാറ്റിൻ ലെവൽ വർദ്ധിപ്പിക്കാൻ കാരണമാകും.. അപ്പോൾ നമ്മൾ കുടിക്കുന്ന ഈ ജ്യൂസിലെ എന്തൊക്കെ വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്..
മിക്കവാറും എല്ലാ വൈറ്റമിൻസും നമുക്ക് ജ്യൂസിലൂടെ കിട്ടാറുണ്ട്.. അതുപോലെ ഈ ജ്യൂസ് ഒക്കെ വെള്ളമായി കുടിക്കുന്നതിലും നല്ലത് ഇത് പഴങ്ങളായി തന്നെ കഴിക്കുന്നതാണ് ഏറ്റവും ഗുണകരം.. കാരണം ഇതിന്റെ ഫൈബർ കണ്ടന്റ് നമ്മുടെ ജ്യൂസ് അടിക്കുമ്പോൾ അതിൽ ചതഞ്ഞ അരഞ്ഞു പോകും.. അതുകൊണ്ടുതന്നെ പൂർണ്ണമായ അളവിൽ നമുക്ക് ഇതിൻറെ ഗുണങ്ങൾ ലഭിക്കാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…