ശരീരത്തിൻറെ വിവിധഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾക്ക് പിന്നിലെ യഥാർത്ഥ കാരണം ഇവനാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും പറയാറുള്ള ഒരു കാര്യമാണ് ജോയിൻറ് പെയിൻ അല്ലെങ്കിൽ ശരീരം ഒട്ടാകെയുള്ള വേദന ഒക്കെയുണ്ട് അതിനു കുറെ കാലമായി മരുന്നുകൾ കഴിച്ചു അതൊക്കെ മാറി.. പക്ഷേ ഇപ്പോൾ കഴുത്ത് വേദന ഉണ്ട് അല്ലെങ്കിൽ തലവേദന ഉണ്ട് എന്നൊക്കെ പറയാറുണ്ട്.. ചില ആളുകളുടെ പ്രധാന പ്രശ്നങ്ങളാണ് അതായത് ഓരോ സമയത്ത് ഓരോ ശരീരഭാഗങ്ങളിൽ വേദന അനുഭവപ്പെടുക എന്നുള്ളത്.. പക്ഷേ അവർ ഇതിനായിട്ട് ടെസ്റ്റുകൾ ചെയ്തു നോക്കുമ്പോൾ അതിലൊന്നും ഒരു പ്രശ്നവും ഉണ്ടാവില്ല..

ഇനി എക്സ്-റേ പോലും ചെയ്താലും അതിൽ ഒന്നും യാതൊരു കുഴപ്പവും ഉണ്ടാവില്ല പക്ഷേ അവർക്ക് ഈ ഒരു കഴുത്ത് വേദനയും അതുപോലെതന്നെ തലവേദനയും ഒക്കെ അനുഭവപ്പെടാറുണ്ട്.. അപ്പോൾ സാധാരണ ആളുകൾക്ക് ഇത് എന്താണ് പ്രശ്നം എന്ന് അറിയാറില്ല.. അപ്പോൾ ഇത്തരം ഒരു കണ്ടീഷനാണ് നമ്മൾ ഫൈബ്രോമയോളജിയ എന്ന് പറയുന്നത്.. ഇത് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പക്ഷേ ആളുകൾക്ക് ഇതിൻറെ യഥാർത്ഥ കാരണത്തെക്കുറിച്ച് അറിയില്ല.. അപ്പോൾ ആളുകൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ആദ്യം അവരെ ശരീരവേദനയ്ക്ക് ആയിട്ടാണ് പരിശോധനയ്ക്ക് പോകുന്നത് എങ്കിൽ ഡോക്ടറെ കാണിക്കുമ്പോൾ ശരീരവേദനയ്ക്ക് മാത്രമുള്ള മെഡിസിൻ എടുക്കും..

ആ ഒരു മെഡിസിൻ കഴിക്കുമ്പോൾ അവർക്ക് ഒരു പ്രശ്നം മാറി കിട്ടും പക്ഷേ പിന്നീട് ഒരു മാസം കഴിയുമ്പോൾ ഇതേ ആള് തന്നെ വരാറുണ്ട് കഴുത്തിന് വേദനയാണ് എന്ന് പറഞ്ഞിട്ട്.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കഴുത്തിന് വേദന അതുപോലെ തന്നെ ഭയങ്കരമായ ക്ഷീണം.. അതുപോലെതന്നെ ഒന്നിലും ഒരു ഉന്മേഷം ഇല്ല തുടങ്ങിയ പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടും വരാറുണ്ട്..

അവൾ കഴുത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ അറിയാനായിട്ട് പലതരം ടെസ്റ്റുകളും എക്സ്റെ എടുത്ത് ഒക്കെ നോക്കുമ്പോൾ അതിലെല്ലാം തന്നെ റിസൾട്ട് നോർമൽ ആയിരിക്കും.. അപ്പോൾ നമ്മൾ തൽക്കാലം വേദനക്കുള്ള മെഡിസിൻ കൊടുക്കുകയാണെങ്കിൽ അത് കഴിക്കുമ്പോൾ തൽക്കാലം ഒരു ആശ്വാസം കിട്ടും പക്ഷേ ഒരു മാസം കഴിയുമ്പോൾ വീണ്ടും അടുത്ത വേദനയായിട്ട് വരാറാണ് പതിവ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…