ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ഫാറ്റി ലിവർ എന്നുള്ളത്.. ഈ ഒരു ഫാറ്റിലിവറിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോകൾ വന്നുകൊണ്ടിരിക്കുന്നത് അത് മാത്രമല്ല ഇന്ന് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.. ഈയൊരു വിഷയത്തെക്കുറിച്ച് എത്രത്തോളം ചർച്ച ചെയ്തു മതിയാവില്ല കാരണം ഇതിനെക്കുറിച്ച് പറയാൻ അത്രത്തോളം ഉണ്ട്.. ഈയൊരു വിഷയത്തെക്കുറിച്ച് നമ്മൾ മുൻപും ചർച്ച ചെയ്തിട്ടുണ്ട് എങ്കിലും രണ്ടുമൂന്നു വിഷയങ്ങൾ കൊണ്ടാണ് ഇന്ന് വീണ്ടും ഈ ഒരു വിഷയം തന്നെ ചർച്ചയ്ക്കായി എടുത്തത്..
ഒന്നാമതായിട്ട് ഇത്രയും ദിവസം പല ഡോക്ടർമാരും കരുതിയിരുന്നത് ഫാറ്റി ലിവർ വന്നാൽ അതിന് ചികിത്സ വേണ്ട എന്നായിരുന്നു.. അതുപോലെ തന്നെയാണ് രോഗികളുടെ അവസ്ഥയും ഈ ഒരു ഫാറ്റി ലിവർ ഉണ്ടെങ്കിൽ പോലും അവർ ഒന്നും ഇതിനായി ചെയ്യുന്നില്ല.. പലപ്പോഴും ഫാറ്റി ലിവർ ഉണ്ട് എന്ന് പറഞ്ഞ് ഡോക്ടറെ കാണുമ്പോഴും അവർ പറയാനുള്ള കാര്യം ഇതിനായിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി വ്യായാമങ്ങൾ ചെയ്താൽ മതി എന്നൊക്കെയാണ് പറയാറുള്ളത്.. ഫാറ്റി ലിവർ എന്ന അസുഖം വരുമ്പോൾ പലപ്പോഴും ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല..
പിന്നെ എങ്ങനെയാണ് ഈ ഒരു അസുഖം കണ്ടുപിടിക്കുന്നത് എന്ന് ചോദിച്ചാൽ മറ്റ് എന്തെങ്കിലും അസുഖങ്ങൾക്കായിട്ട് പരിശോധന നടത്തുമ്പോൾ വല്ല ടെസ്റ്റുകളും ചെയ്യുമ്പോൾ ആയിരിക്കും ഈ ഒരു ബുദ്ധിമുട്ടുണ്ട് എന്ന് പലരും അറിയുന്നത് പോലും.. അപ്പോൾ ഇത്തരത്തിൽ വയർ സ്കാൻ ചെയ്ത് നോക്കുമ്പോൾ മറ്റ് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല പക്ഷേ ഈ ഒരു ഫാറ്റി ലിവർ ഉണ്ടാവും അതിൻറെ ഗ്രേഡ് വൺ അവസ്ഥയായിരിക്കും.. പക്ഷേ ഇത് കാണുമ്പോഴും മിക്ക രോഗികളുടെയും വിചാരം ഇത് അത്ര കാര്യമാക്കാൻ ഇല്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….