മുടികൊഴിച്ചിലിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കിയാൽ ഈ പ്രശ്നങ്ങൾ നമുക്ക് പൂർണ്ണമായും പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിനും പേഴ്സണാലിറ്റിക്കും ഒക്കെ നല്ല ഒരു പരിധിവരെ ബലം കൊടുക്കാൻ കഴിയുന്ന ഒരു ഫാക്ടർ ആണ് നമ്മുടെ തലമുടി എന്ന് പറയുന്നത്.. അപ്പോൾ ഈ മുടിയുടെ കാര്യത്തിലുള്ള കുറച്ചു കാര്യങ്ങൾ ചുരുക്കി പറയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.. രണ്ട് തരത്തിലാണ് ശരിക്കും പറഞ്ഞാൽ മുടി ഉള്ളത്.. ഒന്നാമത് വില്ലസ് ഹെയർ എന്ന് പറയും.. അതായത് കുട്ടികളിൽ കണ്ടുവരുന്ന ആ ഒരു സ്റ്റേജ്.. അത് കഴിഞ്ഞുള്ള സ്റ്റേജിൽ ടെർമിനൽ സ്റ്റേജ് എന്ന്..

അത് പെർമനന്റ് ആയിട്ട് നമ്മുടെ ശരീര ഭാഗങ്ങളിലും തലയിലും ഒക്കെ കാണപ്പെടുന്ന മുടിയാണ്.. അപ്പോൾ ആദ്യം നമ്മൾ മുടികൊഴിച്ചതിനെ കുറിച്ച് പറയുമ്പോൾ മുടിയുടെ ഘടനയെ കുറിച്ച് മനസ്സിലാക്കണം.. ഇതെങ്ങനെയാണ് ഗ്രോ ചെയ്യുന്നത് എന്നുള്ളത് ഒന്ന് മനസ്സിലാക്കി വെക്കണം.. മുടിക്ക് രണ്ട് ഭാഗങ്ങളാണ് പ്രധാനമായും ഉള്ളത്.. ഒന്നാമതായിട്ട് നമ്മുടെ ചർമ്മത്തിന് തൊട്ടു താഴെ കാണുന്ന ഒരു ഭാഗത്തെ ഫോലിക്കൾ അല്ലെങ്കിൽ റൂട്ട് എന്ന് പറയുന്നു.. അത് നമ്മുടെ ചർമ്മത്തിന്റെ ഏറ്റവും മുകളിലുള്ള ഭാഗത്തിന്റെ അതായത് എപ്പി ഡെർമസ് എന്നുള്ള ഒരു ഭാഗമുണ്ട് അതിനു തൊട്ടു താഴെയുള്ള ഡെർമിസ് എന്നുള്ള ഭാഗത്ത് ആണ് ഈ മുടി വളരുന്നത്.. അവിടെ കുറച്ച് രക്തക്കുഴലുകളും നർവു സപ്ലൈ ഒക്കെ കാണുന്ന ഭാഗമാണ്..

അവിടെയാണ് എല്ലാ കോശങ്ങളുടെയും ഗ്രോത്ത് നടക്കുന്നത്.. ഇനി നമ്മൾ ചർമ്മത്തിന്റെ മുകളിൽ കാണുന്ന ഭാഗത്തെ ഷാഫ്റ്റ് എന്നാണ് പറയുന്നത്.. ഇതിന് തന്നെ മൂന്ന് ഭാഗങ്ങളുണ്ട്.. ഓരോ ഭൂപ്രകൃതിയുടെ അവസ്ഥ അനുസരിച്ച് മുടിയുടെ വളർച്ചയും അതുപോലെതന്നെ കൊഴിച്ചിലും ഒക്കെ വ്യത്യാസം ഉണ്ടാകും.. ഓരോ വ്യക്തികൾക്കും ഓരോ സാഹചര്യവും അതായത് ചിലപ്പോൾ പാരമ്പര്യം അനുസരിച്ച് അവരുടെ മുടിയുടെ കട്ടിയിൽ വ്യത്യാസങ്ങൾ വരാം.. ഒരു വ്യക്തിയുടെ തലയിൽനിന്ന് 100 മുടികൾ വരെ കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….