ജീവിതശൈലിയും ഭക്ഷണരീതി ക്രമങ്ങളും.. രാത്രിയിൽ ഈ ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത് എന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയും നമ്മുടെ ശരീരത്തിന്റെ ഊർജ്ജം നിലനിർത്താൻ വേണ്ടിയാണ് എന്നുള്ളത്.. അതുമാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്.. അതുകൂടാതെ ശരീര വളർച്ചയ്ക്ക് ഭക്ഷണം അത്യാവശ്യമാണ്.. അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ എല്ലാം പരിഹരിക്കുന്നതിന്.. അതുപോലെതന്നെ നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് ഭക്ഷണം ഒരു വലിയ ഘടകം തന്നെയാണ്..

പണ്ടൊക്കെ നമ്മൾ ആഹാരം കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ അടങ്ങിയ വസ്തുക്കൾ മാത്രമായിരുന്നു അതുകൊണ്ടുതന്നെ നമുക്ക് ആരോഗ്യവും വളരെയധികം ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ നമുക്ക് അസുഖങ്ങളും വളരെ കുറവായിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല നമ്മുടെ കാലവും മാറി നമ്മുടെ ജീവിത രീതികളും മാറി അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതി ക്രമങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്.. ഇന്ന് കൂടുതൽ ആളുകളും ഭക്ഷണം കഴിക്കുന്നത് അതിൻറെ രുചി അല്ലെങ്കിൽ മണം നിറം എന്നിവയൊക്കെ നോക്കിയിട്ടാണ്.. അതുകൊണ്ടുതന്നെ ഇന്ന് പലരും ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങൾ ആരും നോക്കുന്നില്ല.

അതുകൊണ്ടുതന്നെ അതിൽ പോഷകങ്ങളും ഇല്ലാത്തതൊക്കെയാണ് കഴിക്കുന്നത്.. ഇന്ന് കഴിക്കുന്ന പല ഭക്ഷണങ്ങളിലും നമുക്ക് ആവശ്യത്തിന് ഒരു പ്രോട്ടീൻ അല്ലെങ്കിൽ വൈറ്റമിൻസ് ഒന്നും ലഭിക്കുന്നില്ല.. അപ്പോൾ ഇത്തരത്തിൽ മണവും രുചിയും നിറവും ഒക്കെ നോക്കി ഭക്ഷണം കഴിക്കുമ്പോൾ അത് നമുക്ക് പോഷക കുറവിലേക്ക് നയിക്കുകയും മാത്രമല്ല പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്കും അത് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു.. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളും ബേക്കറി ഐറ്റംസ് ഒക്കെ കഴിക്കുമ്പോൾ അതിൽ നിന്ന് പലതരത്തിലുള്ള രാസവസ്തുക്കൾ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….