ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമുക്കിന്ന് വെരിക്കോസ് വെയിൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. വെരിക്കോസ് വെയിൻ എന്ന് പറഞ്ഞാൽ നമ്മുടെ കാലിൽ വെയിൻ എന്നു പറയുന്ന സാധനം നോർമൽ ആയിട്ട് നമ്മുടെ കാലിൽ നിന്ന് ഹാർട്ടിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഒന്നാണ്.. കാലിൽ നിന്നും ഹാർട്ടിലേക്ക് മാത്രമാണ് ആ ഒരു ഡയറക്ഷൻ പോകേണ്ടത്..
ഈ ഡയറക്ഷൻ മെയിൻറ്റയിൻ ചെയ്യാൻ കുറേ ഇതുപോലുള്ള കുഴലുകൾ ഉണ്ട്.. അപ്പോൾ ഇത്തരത്തിൽ മുകളിലേക്ക് പോകേണ്ട ബ്ലഡ് തിരിച്ച് താഴേക്ക് തന്നെ വരുമ്പോഴാണ് അത് വെരിക്കോസ് വെയിനായി മാറുന്നത്. അതുപോലെ അടുത്തതായി മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരം അസുഖം ആരൊക്കെയാണ് കൂടുതലായി കണ്ടുവരുന്നത് അല്ലെങ്കിൽ ആർക്കൊക്കെയാണ് വരുന്നത്.. ഇത് കൂടുതലും ജോലി സംബന്ധമായ ഒരു അസുഖം ആയിട്ടാണ് കാണുന്നത്.. ഇത് ആർക്കൊക്കെയാണ് വരുന്നത് എന്ന് ചോദിച്ചാൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ ഒരു അസുഖം കൂടുതലും കണ്ടുവരുന്നത്..
ഉദാഹരണമായി പറഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥർക്ക് വരാറുണ്ട് അതുപോലെ തന്നെ അധ്യാപകർക്ക് വരാറുണ്ട്.. അതുപോലെതന്നെ ഹോട്ടലുകളിലെ ഷെഫ് ആയിട്ട് ജോലി ചെയ്യുന്ന ആളുകൾക്ക് വരാറുണ്ട്.. അതുപോലെ ഒരുപാട് സമയം നിന്ന് ഓപ്പറേഷൻ ഒക്കെ ചെയ്യുന്ന ഡോക്ടർമാർക്ക് ഇത്തരത്തിൽ വരാറുണ്ട് അതുപോലെ ബാർബർ മാർക്ക് വരാറുണ്ട്.. അത് മനസ്സിലാക്കേണ്ട ഒരു കാര്യം ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളാണ് ഈ ഒരു അസുഖം കൂടുതലും കണ്ടുവരുന്നത്.. അതുപോലെ സ്ത്രീകളിൽ നോക്കുകയാണെങ്കിൽ അവരുടെ പ്രഗ്നൻസി ടൈമിൽ ഇത്തരം ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്.. പക്ഷേ ഡെലിവറിക്ക് ശേഷം ഇത്തരം പ്രശ്നങ്ങൾ മാറുന്നതായി കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…