ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ ബ്രസ്റ്റ് ക്യൻസർ ഉണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമുക്കറിയാം വിദേശരാജ്യങ്ങളിലെ കണക്കുകൾ എടുത്തു നോക്കിയാൽ 10 വ്യക്തികളെ എടുത്താൽ അതിൽ ഒരു വ്യക്തിക്ക് വീതം ഈ ഒരു ക്യാൻസർ ഉണ്ടാകുന്നു എന്നുള്ളതാണ് കണക്ക് പറയുന്നത്.. പക്ഷേ നമ്മുടെ ഇന്ത്യയിലെ കണക്കുകൾ എടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ ബ്രെസ്റ്റ് ക്യാൻസർ രോഗികൾ ഉണ്ടാകുന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്..
ഈ ഒരു ബ്രെസ്റ്റ് ക്യാൻസർ വരുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. എന്നാൽ ചില കാരണങ്ങൾ ഉണ്ടാകുന്നതു കൊണ്ട് മാത്രം സ്ത്രീകൾക്ക് ബ്രെസ്റ്റ് കാൻസർ വരാൻ സാധ്യതയില്ല.. പക്ഷേ പിന്നെ ഇതെങ്ങനെയാണ് വരുന്നത് എന്ന് ചോദിച്ചാൽ ഈ പറയുന്ന കാരണങ്ങൾ എല്ലാം തന്നെ ഒരുമിച്ച് വരുമ്പോഴാണ് ഈ ഒരു അസുഖം ഉണ്ടാകുന്നത്.. മറ്റ് ക്യാൻസർ അസുഖങ്ങളെ പോലെ തന്നെ ഈയൊരു ക്യാൻസറിന്റെ ഒരു പ്രധാന റിസ്ക് ഫാക്ടർ എന്ന് പറയുന്നത് പ്രായം തന്നെയാണ്.. അതായത് പ്രായം കൂടുന്നത് അനുസരിച്ച് ഈയൊരു ക്യാൻസർ സാധ്യതയും വർദ്ധിക്കുന്നു.. ഏതാണ്ട് 80 ശതമാനം ബ്രസ്റ്റ് ക്യാൻസറുകളും ഉണ്ടാകുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ആണ്.. ഈ ഒരു കാൻസർ വരാനുള്ള ഒരു പ്രധാന കാരണം സ്ത്രീയായിരിക്കുക എന്നുള്ളത് തന്നെയാണ്..
അതായത് ഒരു നൂറിൽ 98 ശതമാനം ബ്രസ്റ്റ് കാൻസർ വരുന്നത് സ്ത്രീകളിലാണ്.. ബാക്കി രണ്ട് ശതമാനം മാത്രമേ പുരുഷന്മാർക്ക് വരാൻ സാധ്യതയുള്ളൂ.. സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ സാധ്യത കൂടുന്നത് സ്ത്രീ ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ എത്രത്തോളം ആക്ടീവായി നിൽക്കുന്നു എന്നത് സംബന്ധിച്ചാണ്.. 50 അല്ലെങ്കിൽ 55 വയസ്സ് കഴിഞ്ഞിട്ടും സ്ത്രീകളിൽ മെനോപോസ് സംഭവിക്കുന്നില്ല എങ്കിൽ അത് ഒരുപക്ഷേ ബ്രെസ്റ്റ് കാൻസർ സാധ്യത കൂട്ടുന്നു.. അടുത്ത ഒരു സാധ്യത എന്ന് പറയുന്നത് ലേറ്റ് ആയിട്ട് സംഭവിക്കുന്ന ഗർഭധാരണം തന്നെയാണ്.. അതായത് 30 വയസ്സിനു ശേഷമാണ് നിങ്ങൾ ഗർഭിണിയാകുന്നത് എങ്കിൽ അതും ഈ ഒരു സാധ്യത വർധിപ്പിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…