ഇടയ്ക്കിടയ്ക്ക് വരുന്ന കഴുത്ത് വേദനയും നടുവ് വേദനയും വരുന്നതിനു പിന്നിൽ ചിലപ്പോൾ ഈ വില്ലൻ ആവാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആളുകളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന നടുവേദന അതുപോലെതന്നെ വേദന തുടങ്ങിയ അസുഖങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. ഇത് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമാണെങ്കിൽ പോലും അതിന് കൃത്യമായ ഒരു രോഗ നിർണയമോ അല്ലെങ്കിൽ ഈ അസുഖം വരുന്നതിനു പിന്നിലേക്ക് കാരണങ്ങളെക്കുറിച്ച് കണ്ടെത്തുകയോ മനസ്സിലാക്കുകയോ ചെയ്യുന്നത് അതുപോലെ അതിനുള്ള ട്രീറ്റ്മെന്റുകൾ അല്ലെങ്കിൽ പ്രതിവിധികളെക്കുറിച്ച് മനസ്സിലാക്കുന്നതും പലപ്പോഴും ഈയൊരു കേസിൽ അതായത് തുടർച്ചയായി ഉണ്ടാകുന്ന കഴുത്ത് വേദന അല്ലെങ്കിൽ നടുവേദന എന്നീ രോഗങ്ങളുടെ കാര്യത്തിൽ ഉണ്ടാകാറില്ല..

പലപ്പോഴും ഇത്തരം അസുഖങ്ങൾ നമുക്ക് വരുമ്പോൾ അതിന് പല വേദനസംഹാരികളും കഴിച്ച് അപ്പോൾ തന്നെ അത് പരിഹരിക്കാറാണ് പതിവ്.. അപ്പോൾ ഈ ഒരു അസുഖം എന്തുകൊണ്ടാണ് നമ്മൾക്ക് തുടർച്ചയായി വരുന്നത് എന്നുള്ളതിന്റെ മൂല കാരണം പലപ്പോഴും നമ്മൾ അന്വേഷിക്കാറോ അല്ലെങ്കിൽ മനസ്സിലാക്കാറോ ഇല്ല.. എന്നാൽ അതിനു പിന്നിൽ കുറച്ചു കാര്യങ്ങളുണ്ട് അത് നിങ്ങൾ തീർച്ചയായും മനസ്സിലാക്കണം അതിനുവേണ്ടിയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്..

ആദ്യമായിട്ട് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെങ്കിലും മെഡിക്കൽപരം ആയിട്ടുള്ള കാരണങ്ങൾ കൊണ്ടാണ് നിങ്ങൾക്ക് തുടർച്ചയായി ഇത്തരത്തിൽ കഴുത്ത് വേദന അല്ലെങ്കിൽ നടുവിന് വേദനയൊക്കെ അനുഭവപ്പെടുന്നത് എന്നുള്ളതിനെ കുറിച്ച് നമ്മൾ തീർച്ചയായും അന്വേഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ ഡയബറ്റീസ് പ്രശ്നങ്ങളുണ്ടെങ്കിൽ അതുപോലെ ശരീരത്തിന് നീർക്കെട്ട് നൽകുന്ന റൂമറ്റോയ്ഡ് കണ്ടീഷൻസ് ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം നമ്മുടെ കഴുത്തിന് അല്ലെങ്കിൽ നടുവ് ഭാഗത്തെ നീർക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടോ എന്നുള്ളത് നിങ്ങൾ വിശദമായിത്തന്നെ അറിഞ്ഞിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….