ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരുപാട് സ്ത്രീകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയുന്ന കാര്യമാണ് മെൻസസ് റെഗുലർ ആയിട്ട് ആകുന്നില്ല അല്ലെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നു അതുപോലെതന്നെ അമിതവണ്ണം ഉണ്ടാവുന്നു അതുപോലെ മൂഡ് സ്വിങ്സ് ആയി കൊണ്ടിരിക്കുന്നു.. ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് ഒരു പരിധിവരെ പിസിഒഡി കൊണ്ട് ആവാം.. നമുക്കിന്ന് ഈ വീഡിയോയിലൂടെ എന്താണ് പിസിഒഡി അഥവാ പോളിസിസ്റ്റ് ഓവേറിയൻ ഡിസീസ് എന്നും ഈ അസുഖം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും ഈ അസുഖം നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായിത്തന്നെ നോക്കാം..
ഇന്ന് വളരെയധികം സ്ത്രീകളിൽ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി എന്ന് പറയുന്നത്.. മൂന്ന് സ്ത്രീകളെ എടുത്താൽ അതിൽ ഒരു സ്ത്രീക്ക് വീതം ഈ അസുഖം കാണുന്നു.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു അസുഖം വരുന്നത് എന്ന് നമുക്ക് ആദ്യം നോക്കാം.. ഈ ഒരു അസുഖം വരാനുള്ള ഒരു പ്രധാന കാരണം ഹോർമോണൽ ഇൻ ബാലൻസ് ആണ്.. നമ്മുടെ ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് ഇത്..
തെറ്റായ ജീവിതശൈലി രീതികളും മറ്റു കാരണങ്ങൾ കൊണ്ടും ഗ്രന്ഥിയിൽ നിന്ന് ഇൻസുലിൻ ഉണ്ടാകുന്നു എങ്കിലും ഈ ഇൻസുലിന് നമ്മുടെ ശരീരത്തിലെ അന്നജത്തെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും.. അതുമൂലം നമ്മുടെ ശരീരത്തിലെ ഒരുപാട് ഇൻസുലിൻ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടേയിരിക്കും.. അങ്ങനെ ശരീരം ഒരു ഇൻസുലിൻ റെസിസ്റ്റൻസ് കണ്ടീഷനിലേക്ക് പോകും.. ഇൻസുലിൻ അളവ് ശരീരത്തിൽ കൂടുന്നത് കൊണ്ട് പുരുഷ ഹോർമോൺ ഉണ്ടാവുകയും അതിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു.. അതോടൊപ്പം തന്നെ സ്ത്രീ ഹോർമോണുകൾ ശരീരത്തിൽ കുറയുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….