അച്ഛൻറെ മൃതദേഹം പൈസ കൊടുക്കാതെ കൊണ്ടുപോകാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ഈ മകൾ ചെയ്തത് കണ്ടോ…

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു.. മയ്യത്ത് കുളിപ്പിച്ച് ഒരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങി.. മയ്യത്ത് കട്ടിൽ ഉയർത്താൻ തുടങ്ങിയപ്പോൾ ഒരാൾ അതിന്റെ കാലിൽ പിടിച്ചുകൊണ്ട് പറഞ്ഞു.. മയ്യത്ത് കൊണ്ടുപോകാൻ വരട്ടെ ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാൻ ഉണ്ട്.. അത് ആര് എപ്പോൾ നൽകും എന്നതിനെക്കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ടു മതി മയ്യത്ത് മറവ് ചെയ്യാൻ കൊണ്ടുപോകുന്നത്.. കൂടെ നിന്ന ആളുകളെല്ലാം മുഖത്തോടും മുഖം നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.. മരിച്ച ആളുടെ മക്കൾ പറഞ്ഞു ഇങ്ങനെ ഒരു കടം ഉള്ളതായി ഞങ്ങളോട് അച്ഛൻ പറഞ്ഞിട്ടില്ല..

അതുകൊണ്ടുതന്നെ ആ ഒരു കടം ഞങ്ങൾ നൽകാനും തയ്യാറല്ല.. സ്വന്തം മക്കൾ പോലും നൽകേണ്ട തയ്യാറല്ല പിന്നെ എന്തിനാണ് ഞങ്ങൾ നൽകുന്നത്.. ആരും ഒരു വിട്ടുവീഴ്ചയും തയ്യാറായില്ല.. പണം കിട്ടേണ്ട വ്യക്തി മയ്യത്ത് കൊണ്ടുപോകാൻ അയക്കാതെ മയ്യത്തിന്റെ കട്ടിലിൽ ഒരു കാലിൽ മുറുകെ പിടിച്ചിരുന്നു.. കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിൽ എത്തി.. മയ്യത്തിന്റെ ഒരേയൊരു മകൾ വിവരം കേട്ടു.. ഉടനെ തന്നെ അവൾ എല്ലാ ആഭരണങ്ങളും എടുത്ത് അലമാരയിൽ ഉള്ള ആഭരണങ്ങളും ഒക്കെ എടുത്ത് അവിടെയുള്ള പണവും മുഴുവനും നൽകിയിട്ട് അയാളോട് പറഞ്ഞു അല്ലാഹുവിനെ വിചാരിച്ച് ഈ ആഭരണങ്ങൾ എല്ലാം വിറ്റ് കിട്ടുന്ന പണവും ഇവിടെയുള്ള ഈ പണവും എൻറെ പിതാവിൻറെ കടത്തിൽ വരവ് വയ്ക്കണം..

ബാക്കി തുക എത്രയാണ് എന്ന് അറിയിച്ചാൽ കുറച്ചുദിവസം കൂടി സാവകാശം തന്നാൽ അതിനുള്ളിൽ ഞാൻ തന്നു തീർക്കാം.. ദയവുചെയ്ത് എന്റെ പ്രിയപ്പെട്ട പിതാവിൻറെ മയ്യത്ത് കൊണ്ടുപോകുന്നതിൽ യാതൊരു തടസ്സവും നിൽക്കരുത്.. അതുകേട്ടതും ആ വ്യക്തി മയ്യത്ത് കട്ടിലിന്റെ പിടിവിട്ടുകൊണ്ട് പറഞ്ഞു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു എൻറെ കൂട്ടുകാരൻ ആയിരുന്നു ഈ മയ്യത്തിന്റെ അനന്തര അവകാശി ഈ മകൾ ആണ് എന്ന്.. 15 ലക്ഷം രൂപ ഈ കൂട്ടുകാരൻ എനിക്ക് തരാനുള്ളതല്ല മറിച്ച് ഞാൻ അവന് കൊടുക്കാനുള്ളതാണ്.. അന്നൊരിക്കൽ എൻറെ കൂട്ടുകാരൻ പറഞ്ഞിരുന്നു ഞാൻ മരണപ്പെട്ടാൽ എൻറെ അനന്തര അവകാശിയെ മനസ്സിലാക്കി ഈ തുക നീ അവർക്ക് നൽകണമെന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…