ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം വരാതെ കാലുകളെ സംരക്ഷിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലും അതുപോലെതന്നെ ചുറ്റുപാടുകളിലും ഒക്കെ ഒരുപാട് പേരുടെ കാലുകളിൽ അവരുടെ ഞരമ്പുകൾ തടിച്ച് പാമ്പുകൾ പോലെ ചുറ്റി പിണഞ്ഞ് കിടക്കാറുണ്ട് അത് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടാവും.. അതുപോലെതന്നെ നമ്മുടെ കാലിന്റെ കുഴക്ക് അതുപോലെ തന്നെ സ്കിന്നിന് കളർ ചേഞ്ച് ഒക്കെ കാണാറുണ്ട്.. ഇത്തരം ഒരു കണ്ടീഷൻ ഉണ്ടാകുമ്പോഴാണ് നമ്മൾ അതിനെ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അപ്പോൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ എന്താണ് വെരിക്കോസ് വെയിൻ എന്നും..

അതുപോലെ ഈ അസുഖം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും ഇതിനെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയുമെന്നും തുടങ്ങിയ കാര്യത്തെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. വെരിക്കോസ് വെയിൻ എന്ന് പറയുന്ന കണ്ടീഷൻ നമ്മുടെ കാലുകൾക്ക് മാത്രമല്ല ശരീരത്തിൻറെ പലഭാഗങ്ങൾക്കും ഉണ്ടാകാറുണ്ട്.. ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ കാലിൽ ഉള്ള അശുദ്ധ രക്തത്തെ തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കാനുള്ള ആ ഒരു പ്രവർത്തനം നടക്കാതെ വരുന്നു.. നമ്മുടെ കാലിലെ സോളിയസ് എന്നുള്ള ഒരു മസിൽ ഉണ്ട്..

ഇത് നമ്മുടെ രണ്ടാമത്തെ ഹൃദയം എന്നാണ് അറിയപ്പെടുന്നത്.. അത് നമ്മൾ നടക്കുമ്പോഴും അതുപോലെ ഓടുമ്പോഴും ഒക്കെ അതുപോലെ നമ്മൾ എന്തെങ്കിലും എക്സസൈസ് ഒക്കെ ചെയ്യുന്ന സമയത്ത് പിന്നീട് നമ്മൾ റിലാക്സ് ഒക്കെ ചെയ്യുന്ന സമയത്താണ് ഈ അശുദ്ധ രക്തം നമ്മുടെ ഹൃദയത്തിലേക്ക് എത്തുന്നത്.. പല കാരണങ്ങൾ കൊണ്ട് ഈ കാലിൽ ഉള്ള അശുദ്ധ രക്തം നമ്മുടെ ഹൃദയത്തിലേക്ക് എത്താതെ വരുന്നതുമൂലം ആണ് നമുക്ക് കാലുകളിൽ വെരിക്കോസ് വെയിൻ എന്നുള്ള ഒരു പ്രശ്നം ഉണ്ടാവുന്നത്.. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ട് ഈ ഒരു പ്രശ്നമുണ്ടാകും എന്ന് നമുക്ക് നോക്കാം.. ഈ വെരിക്കോസ് വെയിൻ തന്നെ രണ്ടു തരമുണ്ട് അതായത് പ്രൈമറി വെരിക്കോസ് വെയിൻ അതുപോലെതന്നെ സെക്കൻഡറി വെരിക്കോസ് വെയിൻ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…