ചിത്തിര നക്ഷത്രക്കാരുടെ ഭാവിപ്രവചനങ്ങളെക്കുറിച്ചും അവരുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും കൂടുതൽ അറിയാം..

ഇന്ന് നമുക്ക് ചിത്തിര നക്ഷത്രത്തെക്കുറിച്ച് കൂടുതൽ അറിയാം.. ആറു നക്ഷത്രങ്ങൾ ചേർന്നതാണ് ചിത്തിര.. ചിരവയുടെ ആകൃതിയിൽ ഈ നക്ഷത്ര കൂട്ടങ്ങളെ നമുക്ക് ആകാശത്ത് കാണാൻ കഴിയും.. 27 നക്ഷത്രങ്ങളിലെ പതിനാലാമത്തെ നക്ഷത്രം.. സംസ്കൃതത്തിൽ ഇതിനെ ചിത്ര എന്ന് പറയും.. ചിത്രയുടെ ആദ്യ 30 നാഴിക കന്നി രാശിയിലും 30 മുതൽ 60 നാഴികകൾ വരെ തുലാം രാശിയിലും സ്ഥിതി ചെയ്യുന്നു.. ഈ നക്ഷത്രങ്ങളിൽ ജനിച്ചവരെ കന്നിക്കൂർകാർ എന്നും തുലാം കൂറുകാരെന്നും പറയുന്നു.. ചിത്തിര നക്ഷത്രത്തിന്റെ ദേവത ഗണം അസുരം.. യോനി സ്ത്രീ.. ഭൂതം അഗ്നി.. മൃഖം പുലി.. വൃക്ഷം കൂവളം.. പക്ഷി കാകൻ..

ചിത്തിര നക്ഷത്രക്കാരിൽ അധികംപേരും ശാന്തരും കുശാഗ്ര ബുദ്ധിയുള്ളവരും ആയിരിക്കാം.. കടുത്ത എതിർപ്പുകളെയും പ്രതിബന്ധങ്ങളെയും എല്ലാം തരണം ചെയ്ത് കൂടുതൽ ധൈര്യത്തോടുകൂടിയും സന്തോഷത്തോടുകൂടിയും പ്രവർത്തിക്കാൻ കഴിയും.. ആവശ്യമില്ലാതെ ആരെയും വകവച്ചു കൊടുക്കില്ല.. സ്വന്തം അഭിപ്രായം എന്നൊന്ന് ഇവർക്ക് ഉണ്ട് അതുകൊണ്ടുതന്നെ ആ ഒരു അഭിപ്രായത്തിൽ മാത്രമേ ഇവർ പ്രവർത്തിക്കുകയുള്ളൂ.. പൊതുവേ ഇത്തരക്കാർ കൂടുതൽ വിശാലഹൃദയയർ ആണ് എങ്കിലും ചില സാഹചര്യങ്ങളിൽ സങ്കുചിത മനസ്ഥിതി ഉണ്ടാകും.. അധികം പേർക്കും പിതാവിൽ നിന്ന് അധികം ഗുണം ഉണ്ടാവില്ല.. ചിലപ്പോൾ ബാല്യത്തിൽ തന്നെ പിതാവിനെ വേർപ്പെട്ട ജീവിക്കാൻ അവസ്ഥ ഉണ്ടാവും.. ഇവർക്ക് കലാബോധം ഉണ്ടാവും..

32 വയസ്സ് വരെ സ്വതന്ത്രമായ ജീവിത പുരോഗതി ഉണ്ടാവില്ല.. എന്നാൽ 33 വയസ്സ് മുതൽ 54 വയസ്സുവരെ ആണ് ഇവരുടെ ജീവിതത്തിൻറെ നല്ല സമയം എന്നു പറയുന്നത്.. ഈ കാലഘട്ടത്തിൽ ഗൃഹാനുകൂല്യം കൂടിയുണ്ടെങ്കിൽ അഭിമാനകരമായി പലതും ഇവർക്ക് നേടാൻ കഴിയും.. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും.. അതുപോലെ പല ആരോപണങ്ങളെയും നേരിടേണ്ടി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…