ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ തോന്നുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്ടീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ തലമുടി കൂടുതൽ ഡ്രൈ ആയി ഇരിക്കുന്നത് തടയാനും തലമുടി കൂടുതൽ സോഫ്റ്റ് ആയും സ്മൂത്തായും ഇരിക്കാനും അതുപോലെതന്നെ മുടിയുടെ അറ്റം പിളരുന്നത് തടയാനും വേണ്ടിയാണ് നമ്മൾ പലപ്പോഴും കടകളിൽനിന്ന് ലഭ്യമായ ഹെയർ കണ്ടീഷണർ ഉപയോഗിക്കുന്നത്..
നമ്മൾ സാധാരണ രണ്ട് തരത്തിലുള്ള ഹെയർ കണ്ടീഷണർ ഉപയോഗിക്കാറുണ്ട്.. ഒന്നാമത് നമ്മൾ ഷാമ്പു ഇട്ട് മുടി നല്ലപോലെ കഴുകിയശേഷം കണ്ടീഷണർ ഇട്ട വീണ്ടും കഴുകി കളയാറുണ്ട്.. രണ്ടാമത്തെ ഒരു കാര്യം നമ്മൾ കണ്ടീഷണർ ഇട്ടശേഷം അത് കഴുകി കളയേണ്ട കാര്യമില്ല.. മുടി കൂടുതൽ സോഫ്റ്റ് ആയി ഇരിക്കും.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മൾ രണ്ടാമത് പറഞ്ഞ മുടിയിൽ നിന്ന് കഴുകി കളയാത്ത മുടി കൂടുതൽ സോഫ്റ്റ് ആയും സ്മൂത്ത് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഹെയർ കണ്ടീഷണർ അഥവാ ഹെയർ സിറം ആണ്..
അപ്പോൾ നമുക്ക് ഈ ഹെയർ കണ്ടീഷണർ എങ്ങനെ വളരെ കുറഞ്ഞ ചെലവിൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാം അതെങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. ഈ ഒരു ഹെയർ സിറം തയ്യാറായിട്ട് നമുക്ക് ആദ്യം വേണ്ടത് നല്ല ഫ്രഷ് ആയ കുറച്ച് കറ്റാർവാഴ ജെൽ ആണ്.. നിങ്ങൾക്ക് ഇത് കൂടുതലായി ആവശ്യമാണ് എങ്കിൽ ഇതിൻറെ അളവുകൾ കുറച്ചു കൂടുതൽ എടുത്താൽ മതി.. അതിനുശേഷം നമുക്ക് വേണ്ടത് നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്.. അതുപോലെ അടുത്തതായി വേണ്ടത് ആവണക്കെണ്ണ ആണ്.. അടുത്തതായി വൈറ്റമിൻ ഓയിൽ.. അടുത്തതായിട്ട് റോസ് വാട്ടർ ആവശ്യമാണ്.. ഇത് ഉണ്ടാക്കുമ്പോൾ കൂടുതൽ കട്ടി തോന്നുകയാണെങ്കിൽ കുറച്ചുകൂടി റോസ് വാട്ടർ ചേർത്ത് കൊടുക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…