ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പല രോഗികളും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ ആദ്യം നടുവ് വേദന ആയിട്ട് തുടങ്ങിയതാണ് ഇപ്പോൾ അടിവയറിന് വരെ വളരെ കടുത്ത വേദനയാണ് അനുഭവപ്പെടുന്നത് എന്ന്.. അതിന്റെ കൂടെ തന്നെ ഓക്കാനം ശർദ്ദിക്കാൻ വരുക.. അതുപോലെ മൂത്രം കണ്ടിന്യൂസ് ആയി പോകുന്നില്ല.. ഇടയ്ക്കിടയ്ക്ക് പോകണം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം ഉണ്ടെങ്കിൽ ചിലപ്പോൾ അത് കിഡ്നി സ്റ്റോൺ ലക്ഷണമാവാം.. നമുക്ക് എന്തായാലും ഇന്ന് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം..
അപ്പോൾ നമുക്ക് ആദ്യം എങ്ങനെയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലവണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നു.. ലവണങ്ങൾ എന്നു പറയുമ്പോൾ കാൽസ്യം പൊട്ടാസ്യം സോഡിയം മഗ്നീഷ്യം തുടങ്ങിയവ ആണ്.. ഇവ നമ്മുടെ ശരീരത്തിൽ എത്തുകയും ശരീരത്തിന് വേണ്ട ഫംഗ്ഷൻസ് എല്ലാം ചെയ്യുകയും അതിന്റെ ബാക്കിയുള്ളത് നമ്മുടെ കിഡ്നിയിലേക്ക് എത്തി അത് നമ്മുടെ മൂത്രം വഴിയാണ് പുറന്തള്ളപ്പെടുന്നത്..
എന്നാൽ നമ്മുടെ ജീവിതശൈലിയിലുള്ള തകരാറുകൾ കൊണ്ട് ഈ ലവണങ്ങൾ നമ്മുടെ കിഡ്നിയിൽ തന്നെ അടഞ്ഞുകൂടുന്നു.. ഇവയെല്ലാം കൂടിച്ചേർന്നുകൊണ്ട് അവിടെ ഒരു ക്രിസ്റ്റൽ രൂപപ്പെടുന്നു ഈ ക്രിസ്റ്റലുകളാണ് പിന്നീട് കല്ലുകളായി മാറുന്നത്.. ഇങ്ങനെയാണ് നമുക്ക് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത്..ഇത് ഒരു മണൽത്തരിയുടെ വലുപ്പം ഉണ്ടാവും.. ഇത് കൂടുതലായും പുരുഷന്മാരിലാണ് കണ്ടുവരുന്നത്.. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ മൂത്രത്തിൽ കല്ല് എന്നുള്ള അസുഖം വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….