ഒബിസിറ്റി എന്നുള്ള പ്രശ്നം ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത്.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് അവർ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ എന്നാലും ഡോക്ടറെ ഒരുപാട് ശരീരം തടിച്ചു വരുന്നു.. അതുപോലെതന്നെ ഇത്തരക്കാർക്ക് കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നു.. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു.. അധികനേരം എവിടെയും നിൽക്കാൻ വയ്യ..

ഇത്തരം ലക്ഷണങ്ങളൊക്കെ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇത് ഒരുപക്ഷേ ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ള ഒരു പ്രശ്നമുണ്ട് വരാൻ സാധ്യതയുള്ള ലക്ഷണങ്ങളാണ്.. അപ്പോൾ എന്താണ് ഈ ഒബിസിറ്റി എന്നു പറയുന്നത്.. ഇത് എങ്ങനെയൊക്കെ വരാം.. ഈ ഒരു അസുഖം ആർക്കൊക്കെയാണ് വരാൻ സാധ്യത ഉള്ളത് അതുപോലെതന്നെ ഈ ഒരു അസുഖം വരാതിരിക്കാൻ നമുക്ക് എങ്ങനെ ഇത് കൺട്രോൾ ചെയ്ത് നിർത്താം.. ഈ ഒബിസിറ്റി ആണ് നമുക്കുള്ളതെന്ന് എങ്ങനെ കണ്ടുപിടിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..

ഒബിസിറ്റി അഥവാ അമിതവണ്ണം നമ്മൾ വെറും ശരീരത്തിൻറെ വെയ്റ്റ് വെച്ചുകൊണ്ട് മാത്രമല്ല കാൽക്കുലേറ്റ് ചെയ്യുന്നത്.. അതിനെ നമ്മുടെ ശരീരത്തിന്റെ ഹൈറ്റ് കൂടി വച്ചിട്ടാണ് കാൽക്കുലേറ്റ് ചെയ്യുന്നത് അതിനെയാണ് ബി എം ഐ എന്ന് പറയുന്നത്.. അതായത് ബോഡി മാസ് ഇൻഡക്സ് എന്നുള്ള ഒരു സൂചിക വെച്ചിട്ടാണ് നമ്മൾ ഒരാളെ അമിതവണ്ണം ഉണ്ടോ ഇല്ലയോ എന്നുള്ള ഒരാളായി തരംതിരിക്കുന്നത്.. ഈ ഒരു ബിഎംഐ എങ്ങനെയാണ് നമ്മൾ കാൽക്കുലേറ്റ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം..

ഇത് കാൽക്കുലേറ്റ് ചെയ്യുമ്പോൾ 18 മുതൽ 25 വരെയാണ് കാണിക്കുന്നത് എങ്കിൽ അത് വളരെ നോർമൽ ആണ്.. അതുപോലെ 18 താഴെയാണ് കാണിക്കുന്നത് എങ്കിൽ നിങ്ങൾ അണ്ടർ വെയ്റ്റാണ്.. അതായത് നിങ്ങൾക്ക് വെയിറ്റ് കുറവാണ് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്.. ഇനി 25 നു മുകളിൽ അതായത് 30ന് മുകളിലൊക്കെ ആണെങ്കിൽ നിങ്ങൾ ഓവർ വെയിറ്റ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….