വെരിക്കോസ് വെയിൻ സാധ്യതകളെ എങ്ങനെ മുൻകൂട്ടി തിരിച്ചറിഞ്ഞ് അത് പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അപ്പോൾ എന്താണ് വെരിക്കോസ് വെയിൻ എന്നും അതിനെ നമുക്ക് എങ്ങനെയാണ് നമുക്ക് കൺട്രോളിൽ വയ്ക്കാൻ കഴിയുക തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പറയുന്നത്.. അപ്പോൾ ആദ്യം നമുക്ക് വെരിക്കോസ് വെയിൻ എന്താണെന്ന് നോക്കാം ഇത് കൂടുതലും കാണപ്പെടുന്നത് നമ്മുടെ കാലുകളിലാണ്..

കാലുകളിൽ വെയിനൂകൾ ചുരുങ്ങി തടിച്ച് കെട്ടുപിണഞ്ഞു കിടക്കും.. ഇതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.. നമ്മുടെ ശരീരത്തിൽ രണ്ടുതരത്തിലുള്ള രക്തക്കുഴലുകളാണ് പ്രധാനമായും ഉള്ളത്.. ഒന്നാമത്തേത് ആർട്ടറി.. രണ്ടാമത്തേത് വെയ്ൻസ് എന്നു പറയും.. ആർട്ടറിസ് എന്നുപറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്ന് വളരെ ശുദ്ധമായ രക്തം നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.. അതേസമയം അവിടെ ഉണ്ടാകുന്ന അശുദ്ധ രക്തം തിരിച്ച് നമ്മുടെ ഹൃദയത്തിലേക്ക് ശുദ്ധീകരണത്തിനായി എത്തിക്കുകയാണ് നമ്മുടെ വെയിനുകൾ ചെയ്യുന്നത്..

ഇതേ വെയ്ൻസിലൂടെ പോകുന്ന അശുദ്ധ രക്തം തിരിച്ച് നമ്മുടെ ഹൃദയത്തിലേക്ക് പോകാതെ നമ്മുടെ വെയിനുകളിൽ തന്നെ കെട്ടിക്കിടക്കുന്നതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഒരു അസുഖം അതായത് വെരിക്കോസ് വെയിൻ വരാനായിട്ട് പ്രധാനമായും മൂന്ന് കാരണങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്..

അതായത് ഒന്നാമത്തെ കാരണം എന്നു പറയുന്നത് വെയിനുകളിൽ ഉണ്ടാകുന്ന ഇലാസ്റ്റിസിറ്റി കുറയുമ്പോഴാണ് രക്തം അവിടെത്തന്നെ കെട്ടിക്കിടക്കാൻ കാരണം ആകുന്നത്.. രണ്ടാമത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ആ ഒരു ഭാഗങ്ങളിൽ ഉള്ള മസിൽ ആക്ടിവിറ്റി കുറയുമ്പോൾ തിരിച്ചുപോകുന്ന രക്തം അവിടെ ബ്ലോക്ക് ആവുകയും അവിടെത്തന്നെ കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…