ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കിഡ്നിയുടെ പ്രവർത്തനം പറയുമ്പോൾ തന്നെ യൂറിയ ക്രിയാറ്റിൻ ഒന്നും നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ മുകളിൽ ആവില്ല.. അപ്പോൾ ഡയബറ്റിക് ആയ ആളുകൾക്ക് അല്ലെങ്കിൽ ബിപി കൂടുതലുള്ള ആളുകൾക്ക് ഒക്കെ അവർ കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് അവർക്ക് യൂറിയ ക്രിയാറ്റിൻ ഒന്നും ഒരു കുഴപ്പവുമില്ല ഡോക്ടറെ എന്നൊക്കെ പറഞ്ഞുകൊണ്ട് പല രോഗികളും നമ്മുടെ അടുത്തേക്ക് വരാറുണ്ട്..
എന്നാൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. നിങ്ങളുടെ ശരീരത്തിൽ യൂറിയ ക്രിയാറ്റിൻ കൂടുന്നുണ്ട് എന്ന് കണ്ടു കഴിഞ്ഞാൽ അതിനുള്ള അർത്ഥം നിങ്ങളുടെ കിഡ്നിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്നുള്ളത് തന്നെയാണ്.. അതായത് ക്രിയാറ്റിൻ 1.5 കൂടുതലും യൂറിയ ഫോർട്ടി ഫൈവ് കൂടുതലും കണ്ടുകഴിഞ്ഞാൽ അതിനർത്ഥം നിങ്ങളുടെ കിഡ്നിയുടെ ഡാമേജ് ഏകദേശം മുക്കാൽ ഭാഗം അല്ലെങ്കിൽ ഒരു 75% ത്തോളം അവ പ്രവർത്തനം നിലച്ചിരിക്കുന്നു എന്നുള്ളത് തന്നെയാണ് ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്.. അപ്പോൾ ഇതിനുള്ള ആദ്യത്തെ ലക്ഷണങ്ങൾ എന്തൊക്കെയാണ്..
അതായത് നിങ്ങളുടെ കിഡ്നി തകരാറിലായി എന്ന് കാണിച്ചു തരുന്ന അപായസൂചനകൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിൽ ആദ്യത്തെ ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് നിങ്ങളുടെ മൂത്രത്തിൽ കാണുന്ന പദ ആണ്.. സാധാരണയായിട്ട് നമ്മളെല്ലാവരും മൂത്രം ഒഴിക്കുമ്പോൾ അത് കുറച്ച് ശക്തിയായി വരുന്നതുകൊണ്ട് കുറച്ചു പതയൊക്കെ ഉണ്ടാകാറുണ്ട്..
ഇവിടെ പറയുന്നത് ചെറിയ പദ അല്ല.. അതായത് മൂത്രമൊഴിക്കുമ്പോൾ നല്ല കട്ടിയിൽ വരുന്ന വലിയ പദകൾ.. ചിലപ്പോൾ നിങ്ങൾ യൂറോപ്യൻ ക്ലോസറ്റിൽ ആണ് ബാത്റൂമിൽ പോയതെങ്കിൽ അതൊന്ന് ഫ്ലഷ് ചെയ്ത് കളഞ്ഞാൽ പോലും പോവാത്ത അത്രയും രീതിയിലുള്ള പതകൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….