രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ജോയിന്റുകളിലെ തരിപ്പും വേദനകളും.. ഒരുപക്ഷേ ആമവാതത്തിന്റെ ലക്ഷണങ്ങൾ ആവാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും പറഞ്ഞു കേൾക്കുന്ന കുറച്ച് പ്രശ്നങ്ങളാണ് അതായത് കാലത്ത് എഴുന്നേൽക്കുമ്പോൾ തന്നെ ജോയിന്റുകളിൽ ഉണ്ടാവുന്ന വേദനയും അതുപോലെ മരവിപ്പ് തുടങ്ങിയവ അനുഭവപ്പെടുക എന്നുള്ളത്.. അത് പിന്നീട് നമ്മൾ വല്ല എക്സസൈസും ഒക്കെ ചെയ്യുമ്പോൾ അത് തനിയെ ശരിയാകാറുണ്ട്.

അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് കുറച്ചു സമയം എവിടെയെങ്കിലും ഇരുന്നു കഴിഞ്ഞാൽ പിന്നീട് അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ അവർക്ക് അവരുടെ ജോയിൻറ് കൂടുതൽ സ്റ്റിഫായിട്ട് ഫീൽ ചെയ്യാറുണ്ട്. ഇതുപോലുള്ള ധാരാളം പ്രശ്നങ്ങൾ ആളുകൾ പറഞ്ഞു വരാറുണ്ട് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം റുമറ്റോയ്ഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ ആമവാതം ആണ്.. ഇനി നമുക്ക് എന്താണ് ആമവാതം എന്നുള്ളത് നോക്കാം..

ഇതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസാണ്.. ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൻറെ പ്രതിരോധശക്തി അതായത് ഇമ്മ്യൂൺ സിസ്റ്റം നമ്മുടെ തന്നെ ജോയിന്റുകളെ അല്ലെങ്കിൽ സന്ധികളെ അറ്റാക്ക് ചെയ്യുന്ന ഒരു കണ്ടീഷനാണ് ഈ പറയുന്ന ആമവാതം എന്നു പറയുന്നത്.. ഏറ്റവും വേദനകൾ കൂടുതലുള്ള ഒരു കണ്ടീഷൻ തന്നെയാണ് ഈ പറയുന്ന ആമവാതം..

നമ്മുടെ ശരീരത്തിന്റെ പലഭാഗങ്ങളിലുള്ള ജോയിന്റുകളിൽ എല്ലാം ഇത്തരത്തിൽ അതികഠിനമായ വേദനകൾ അനുഭവപ്പെടുന്നു.. ഇനി ഇതിന് എന്തൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് ചോദിച്ചാൽ നമുക്ക് നമ്മുടെ ജോയിന്റുകളിൽ കൂടുതൽ തരിപ്പ് അനുഭവപ്പെടാം അല്ലെങ്കിൽ അധി കടിനമായ വേദന അനുഭവപ്പെടും.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നമ്മൾ തൽക്കാലം എന്തെങ്കിലും എക്സസൈസുകൾ ചെയ്താൽ അത് ഭേദമാവുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=y5ADnGWOz_0