മകളെ അറിയിക്കാതെ തന്നെ അവളെ കാണാനായി ഭർത്താവിൻറെ വീട്ടിലേക്ക് പോയ അമ്മ അവിടെ കണ്ട കാഴ്ച..

വിജയമ്മ വീടുപൂട്ടി ഇറങ്ങുമ്പോഴാണ് തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിൻറെ ഭാഗത്തേക്ക് നോക്കിയത് അവിടെയാണ് തൻറെ പ്രാണൻ അന്ത്യവിശ്രമം കൊള്ളുന്നത്.. ഇറങ്ങാൻ നേരം അവർ മനസ്സുകൊണ്ട് ഉള്ളിൽ വിളിച്ചു രാമേട്ടാ.. പതിയെ അവർ പറഞ്ഞു നമ്മുടെ അമ്മൂട്ടിയെ ഇന്നലെ ഞാൻ സ്വപ്നം കണ്ടിരുന്നു അവൾക്ക് എന്തോ വിഷമങ്ങൾ ഉള്ളതുപോലെ.. അത് കണ്ടപ്പോൾ മുതൽ പിന്നീട് എനിക്ക് കിടന്നിട്ട് ഉറക്കം തന്നെ വന്നില്ല.. ഇവിടെ ഇരുന്നാൽ എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല അതുകൊണ്ട് ഞാൻ മോളെ പോയി ഒന്ന് കണ്ടിട്ട് വരാം.. മാത്രമല്ല കേശു കുട്ടനെയും കാണാൻ ഒരുപാട് കൊതിയാവുന്നു..

അന്ത്യവിശ്രമം കൊള്ളുന്ന ഭർത്താവിനോട് അനുവാദം ചോദിച്ചുകൊണ്ട് അവർ പതിയെ നടന്നു.. ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അവിടെ ഒരുപാട് തിരക്കുണ്ടായിരുന്നു ആളുകളുടെ.. അവിടെയുള്ള ഒരു കുട്ടിയോട് ബസ് പോയോ എന്ന് തിരക്കിയപ്പോൾ ഇല്ല എന്ന് പറഞ്ഞു.. ബസ് കയറാൻ ആയിട്ട് വിദ്യാർത്ഥികളും യാത്രക്കാരും ആയിട്ട് ആ ബസ്റ്റോപ്പിൽ രണ്ടു ബസ്സിൽ കയറാനുള്ള ആളുകൾ ഉണ്ടായിരുന്നു.. മറ്റൊരിടത്ത് പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടതും അവളുടെ അടുത്ത് പോയി കുറച്ചു സംസാരിച്ചു.. അവൾ അവരെ കണ്ടതും ചോദിച്ചു ചേച്ചി ഇന്ന് ജോലിക്ക് പോയില്ലേ..

വിജയമ്മ ചിരിച്ചുകൊണ്ട് ആ കുട്ടിയോട് പറഞ്ഞു ഇല്ല മോളെ.. ഞാൻ എൻറെ മോളെ കാണാനായി വീട്ടിലേക്ക് പോവുകയാണ്.. അവർ ഓരോ കുശലങ്ങൾ ചോദിച്ചു നിൽക്കുമ്പോഴേക്കും അവർക്ക് പോകാനുള്ള ബസ് പതിയെ വന്നു..

ആ ബസ്റ്റോപ്പിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും ബസ്സിലേക്ക് കയറി.. ബസ്സിൽ സൂചി കുത്താൻ സ്ഥലമില്ലായിരുന്നു എങ്കിലും വിജയമ്മയും എങ്ങനെയൊക്കെയോ തിരക്ക് കുത്തി കയറി.. ബസ്സിൽ കയറിയപ്പോഴാണ് തൻറെ കൂടെ ജോലി ചെയ്യുന്ന തൻറെ സുഹൃത്തുക്കളും ആ ബസ്സിൽ തന്നെ ഉണ്ടായിരുന്നു.. ആ തിരക്കിൽ കൂടെ വിജയമ്മ അവരുടെ അടുത്തേക്ക് നടന്നു നീങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…