പീഡന.ക്കേസ് ആരോപിക്കപ്പെട്ട നിരപരാധിയായ യുവാവിന് പിന്നീട് നേരിടേണ്ടി വന്ന ദുരവസ്ഥകൾ…

തലയിൽ മുണ്ടുപോലും ഇടാതെ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു ഇന്നലെവരെ.. പീഡനക്കേസിൽ പ്രതിയായ ശേഷം 15 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലാൻ കഴിയാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെ എല്ലാം മുഖത്ത് നോക്കാൻ കഴിയാതെ കണ്ട പൈപ്പ് വെള്ളവും കുടിച്ച് ബസ്റ്റാന്റിലും ആൽമരച്ചോട്ടിൽ എല്ലാം കിടന്ന് ഉറങ്ങി തീർത്തത് രണ്ടു മാസങ്ങളാണ്.. ഇനി തനിക്ക് പുറത്തിറങ്ങി നടക്കാം തന്നെ പുച്ഛത്തോടെ നോക്കിയവർക്ക് മുന്നിൽ തല ഉയർത്തി തന്നെ നടക്കാം.. താൻ അല്ല പ്രതിയെന്ന തെളിയുകയും യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു..

ഇനി താൻ എന്തിനാണ് പാത്തും പതുങ്ങിയും നടക്കുന്നത്.. വീട്ടിലേക്ക് ബസ്സ് കയറി പോകുമ്പോൾ രമേശന്റെ മനസ്സ് മുഴുവൻ താൻ രണ്ടുമാസം മുഴുവൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ ഓർത്ത് വിങ്ങുകയായിരുന്നു.. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയിൽ നിന്ന് കേട്ടറിഞ്ഞ അടയാളങ്ങളും വിവരങ്ങളും എല്ലാം വെച്ച് അതിനോട് സാമ്യമുള്ള ഒരു പ്രതിയെ തിരയുകയായിരുന്നു പോലീസ്.. അവർക്ക് ഒരു പ്രതിയെ മാത്രമായിരുന്നു വേണ്ടിയിരുന്നത്..

ആ കുട്ടി പറഞ്ഞ ശാരീരിക ലക്ഷണങ്ങളെല്ലാം ഒത്തു വന്നപ്പോൾ പോലീസിൻ്റെ കണ്ണിൽ അങ്ങനെ ഞാൻ പ്രതിയായി.. തിരിച്ചറിയൽ പരേഡിൽ തന്നെ പീഡിപ്പിച്ച വ്യക്തിയുടെ മുഖം ഓർമ്മയില്ലാത്ത കുട്ടി സംശയത്തോടെ തനിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ താൻ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല എന്ന് എത്രയോ പൊട്ടി കരഞ്ഞിട്ടും എൻറെ വാക്കുകൾ കേൾക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. നിയമത്തിന്റെ മുൻപിൽ അത്രയും മതിയായിരുന്നു താൻ ഒരു പ്രതിയാണ് എന്ന് തെളിയിക്കാൻ.. അപ്പോഴേക്കും സോഷ്യൽ മീഡിയകളിലും ന്യൂസ് ചാനലുകളിലും എല്ലാം ആഘോഷങ്ങൾ തുടങ്ങിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….