എന്താണ് സിയാറ്റിക് പെയിൻ എന്നുപറയുന്നത്.. ഈ രോഗം വരാൻ സാധ്യതയുള്ളത് ആർക്കെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്ലിനിക്കിലേക്ക് വരുന്ന പല രോഗികളും പറയുന്ന ഒരു പ്രധാന പ്രശ്നത്തിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് ഡോക്ടറെ നടക്കുമ്പോൾ കാലുകൾക്ക് വല്ലാത്ത പെയിൻ അനുഭവപ്പെടുന്നു.. അതുപോലെതന്നെ ഒരുപാട് നേരം എവിടെയും നിൽക്കാൻ കഴിയുന്നില്ല..

അതുപോലെ കാലുകൾക്ക് വല്ലാത്ത തരിപ്പ് അനുഭവപ്പെടുന്നുണ്ട്.. വളരെ അതികഠിനമായ ബാക്ക് പെയിൻ അനുഭവപ്പെടുന്നുണ്ട്.. വേദന കടഞ്ഞ് ഇറങ്ങുന്നത് പോലെയൊക്കെ തോന്നാറുണ്ട് തുടങ്ങിയ പ്രശ്നങ്ങൾ ഒരുപാട് ആളുകൾ വന്ന് പറയാറുണ്ട്.. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക അതൊരുപക്ഷേ ഷിയാറ്റിക ആയിരിക്കാം.. ഇന്ന് ഒരുപാട് ആളുകളെ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം അല്ലെങ്കിൽ പെയിൻ ആണ് ഷിയാറ്റിക പെയിൻ.. അപ്പോൾ എന്താണ് ഈ പറയുന്ന ഷിയാറ്റിക് പെയിൻ എന്ന് പറയുന്നത്..

ഇത് എന്തുകൊണ്ടാണ് വരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. സിയാറ്റിക് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള ഒരു നർവാണ്.. ഇത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ നാഡിയാണ്.. ഇത് നമ്മുടെ സ്പൈനൽ കോഡിലൂടെ കടന്നുവന്ന നമ്മുടെ പാർശ്വഭാഗത്തിലൂടെ തുടങ്ങി തുടയുടെ പിൻഭാഗത്ത് കൂടി വന്ന് നമ്മുടെ കാഫ് മസിൽസ് വരെ നീളുന്ന ഒരു വലിയ നാടിയാണ് ഈ പറയുന്ന സിയാറ്റിക് നർവ് എന്ന് പറയുന്നത്..

ഇതിനു വരുന്ന വേദനകളെയാണ് പൊതുവേ സിയാറ്റിക്ക എന്ന് വിളിക്കുന്നത്.. ഈ വേദന എന്ന് പറയുന്നത് പ്രായ വ്യത്യാസം ഇല്ലാതെ ആർക്കും വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് ഇത് വരാം.. എന്നാൽ ഈ അസുഖം കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….