പച്ചവെള്ളം കുടിച്ചിട്ട് പോലും ശരീരഭാരം വർദ്ധിക്കുന്നു.. ഒബിസിറ്റി എന്നുള്ള പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ക്ലിനിക്കിലേക്ക് വരുന്ന ആളുകളും ചോദിക്കുന്നത് അവരുടെ കൂടിയ ശരീരഭാരം എങ്ങനെ കുറയ്ക്കാം ഡോക്ടറെ എന്ന് ചോദിച്ചുകൊണ്ടാണ്.. ഒരാൾ ചോദിക്കുന്നത് 15 കിലോ വരെ കുറയ്ക്കാൻ സാധിക്കുമോ എന്നൊക്കെയാണ്.. എന്നാൽ നിങ്ങൾ ആദ്യം ഒരു കാര്യം മനസ്സിലാക്കണം ഇത് ഒന്ന് രണ്ട് ദിവസം കൊണ്ട് കുറയ്ക്കാൻ പറ്റുന്ന ഒരു കാര്യമല്ല.. ഈ ഒരു പ്രശ്നം പരിഹരിക്കാൻ നമുക്ക് കൃത്യമായ ഡയറ്റ് പ്ലാൻ അതുപോലെതന്നെ വ്യായാമം അതുപോലെ ജീവിതശലയിൽ ഒരുപാട് മാറ്റങ്ങളും കൊണ്ടുവരണം..

അതുകൊണ്ടുതന്നെ നമ്മൾ ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. എന്താണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറയുന്നത്.. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കും വിധം വർദ്ധിക്കുന്ന ഒരു കണ്ടീഷനാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്ന് പറയുന്നത്.. പണ്ടൊക്കെ ഇത് കൂടുതലും മധ്യവയസ്കരായ ആളുകളിലായിരുന്നു കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്ന് സ്ഥിതി അങ്ങനെയല്ല എന്ന ചെറിയ കുട്ടികളിൽ തുടങ്ങി ചെറുപ്പക്കാരിൽ വരെ ഈ ഒരു കണ്ടീഷൻ വളരെയധികം കണ്ടുവരുന്നു.. എങ്ങനെ നമുക്ക് ഒബിസിറ്റി അഥവാ അമിതവണ്ണം ഉണ്ട് എന്ന് കണ്ടുപിടിക്കാൻ കഴിയും..

അത് നമ്മൾ കണ്ടുപിടിക്കുന്നത് ബിഎംഐ എന്നുള്ള ഒരു മെത്തേഡിലൂടെയാണ്.. നിങ്ങൾ ഈ ഒരു ടെസ്റ്റ് ചെയ്യുമ്പോൾ 18നും 25നും ഇടയിലാണ് നിങ്ങൾക്ക് കിട്ടുന്ന വാല്യൂ എങ്കിൽ അത് തികച്ചും നോർമലാണ്.. അതേസമയം അത് 25നും അതുപോലെ 30നും ഇടയിൽ ആണെങ്കിൽ നിങ്ങൾ അമിത വണ്ണമുള്ള ഒരു വ്യക്തിയാണ്.. അതേപോലെ മുപ്പതിന് മുകളിൽ പോകുമ്പോൾ അത് പൊണ്ണത്തടി ആണ് എന്ന് പറയുന്നു.. അതായത് എളുപ്പത്തിൽ പറയുകയാണെങ്കിൽ 163 ആണ് ഒരു വ്യക്തിയുടെ ഹൈറ്റ് എങ്കിൽ അതിൽ 63 ആയിരിക്കും അയാളുടെ വെയിറ്റ് വരേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….