അച്ഛനോടുള്ള മകളുടെ ഇഷ്ട്ടം കണ്ട് അവളുടെ ഭർത്താവ് പോലും അസൂയപ്പെട്ടു പോയി..

എനിക്ക് ചെറുതല്ലാത്ത വിരോധം തോന്നിയ ആളാണ് എൻറെ ഭാര്യയുടെ അച്ഛൻ.. ഇത് കേൾക്കുമ്പോൾ അവളെ കല്യാണം കഴിക്കാൻ സമ്മതിക്കാതെ ആളുകളെ വിട്ട് തല്ലിച്ചു എന്നൊന്നും വിചാരിക്കരുത്.. അതൊന്നുമല്ല യഥാർത്ഥ പ്രശ്നം എൻറെ ഭാര്യ തന്നെയാണ്.. അതായത് അവൾ വേണ്ട ഇടത്തും അതുപോലെ വേണ്ടാത്ത ഇടത്തും എല്ലാം അച്ഛനെ കൊണ്ടുവന്ന വലിച്ചിടും.. ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണ് എൻറെ പുറകെ നടക്കാനാണ് ഉദ്ദേശമെങ്കിൽ അച്ഛനോട് പറഞ്ഞു നല്ല തല്ല് വാങ്ങിച്ചു വരും.. നിൻറെ അച്ഛൻ ആരാ വല്ല കൂലി തല്ലു കാരണം ആണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഞാനത് ചോദിച്ചില്ല..

മകൾ കൂലി വാങ്ങിക്കാതെയും നല്ലതല്ല എന്ന് അറിഞ്ഞിരുന്നത് കൊണ്ട് വെറുതെ തല്ല് ചോദിച്ചു വാങ്ങിക്കേണ്ട ല്ലോ.. ഒടുവിൽ വീട്ടിൽ വന്ന് ചോദിക്കാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു എൻറെ അച്ഛനാണ് എനിക്ക് എല്ലാം.. എൻറെ അച്ഛൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ നിങ്ങളെ കല്യാണം കഴിക്കുകയുമില്ല.. അതുകൊണ്ടുതന്നെ നിങ്ങൾ ആദ്യം വീട്ടിലേക്ക് വന്ന് എൻറെ അച്ഛനുമായി സംസാരിക്കൂ.. വെറുതെ പ്രണയിച്ചിട്ട് അവസാനം സമ്മതിച്ചില്ലെങ്കിൽ നിങ്ങളെ ഇട്ടിട്ടു പോകുമ്പോൾ എന്നെ തേപ്പുകാരി എന്ന് വിളിക്കാൻ എനിക്ക് താല്പര്യമില്ല.. ആവശ്യം എന്റെ ആയതുകൊണ്ട് തന്നെ അതെല്ലാം കേട്ട് അമ്മ വഴി അച്ഛനിലേക്ക് എത്തിച്ചു..

ഒടുവിൽ എല്ലാവരുടെയും കൈയും കാലും പിടിച്ച് എല്ലാവരുടെയും സമ്മതവും വാങ്ങി നെഞ്ചും വിരിച്ചുകൊണ്ട് അവളുടെ മുൻപിൽ പോയി നിന്നപ്പോൾ അവൾ പറയുകയാണ് ഞാൻ ചാവുന്നത് വരെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എൻറെ അച്ഛൻ തന്നെ ആയിരിക്കുമെന്ന്.. നിങ്ങൾക്ക് ഒന്നും തോന്നരുത് കാരണം എൻറെ അച്ഛൻ ഉരുളി കമഴ്ത്തി ഉണ്ടായതാണ് ഞാൻ.. അതുകൊണ്ട് ഞാൻ അത്തരം കാര്യങ്ങൾ ഒന്നും മറക്കാൻ പാടില്ലല്ലോ.. അല്ലാതെ നിങ്ങളെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല.. അന്നുമുതൽ അവളെ കൊണ്ട് അതൊന്നും മാറ്റി പറയിപ്പിക്കാൻ ശ്രമിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…