പലതരം ഫാസ്റ്റിംഗ്കളെ കുറിച്ചും അവ എടുത്താലുള്ള പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ചും മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് അതായത് ഇടവിട്ടുള്ള ഉപവാസം.. എന്താണ് ഈ പറയുന്ന ഇന്റർമിറ്റൻ ഫാസ്റ്റിങ് എന്നും ഇത് ആർക്കൊക്കെയാണ് എടുക്കാൻ ഏറ്റവും നല്ലത് എന്നും എന്തൊക്കെയാണ് ഈ ഒരു ഫാസ്റ്റിംഗിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്നുള്ളതിനെ കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നമുക്കറിയാം നമ്മുടെ ജീവിതത്തിൽ എല്ലാവരും ഒരിക്കൽ എങ്കിലും ഒരു ഫാസ്റ്റിംഗ് അല്ലെങ്കിൽ ഉപവാസം എടുത്തിട്ടുള്ളവരാണ്..

   
"

അതായത് ഒരു നേരത്തെ ഭക്ഷണം കുറച്ചിട്ടോ അല്ലെങ്കിൽ രണ്ടു നേരത്തെ ഭക്ഷണം സ്കിപ്പ് ചെയ്തിട്ടുള്ള ആളുകൾ ആയിരിക്കും നമ്മൾ.. ചിലപ്പോൾ ഒരു ദിവസത്തെ ഭക്ഷണം തന്നെ നമ്മൾ പൂർണമായും ഒഴിവാക്കാറുണ്ട്.. അതുപോലെ കലോറി കുറച്ചുകൊണ്ട് ഉള്ള ഭക്ഷണങ്ങൾ കഴിച്ച് ഡയറ്റിംഗ് എടുക്കുന്നവർ ആയിരിക്കാം.. ഫാസ്റ്റിംഗ് എന്ന് പറയുന്നത് പലതരത്തിലുണ്ട്.. അതായത് ഡ്രൈ ഫാസ്റ്റിംഗ് അതുപോലെ ഇന്റർമിറ്റൻ ഫാസ്റ്റിംഗ്.. വാട്ടർ ഫാസ്റ്റിംഗ് തുടങ്ങിയവ ആണ്..

ഡ്രൈ ഫാസ്റ്റിംഗ് എന്നുപറയുന്നത് മുസ്ലിം സഹോദരന്മാർ നോമ്പുകാലത്തൊക്കെ എടുക്കുന്നതാണ്.. ഈ സമയത്ത് അവർ വെള്ളം ഒന്നും ഉപയോഗിക്കാതെ അവരുടെ മസിൽ ഉള്ള ഊർജ്ജം അല്ലെങ്കിൽ എനർജി എടുത്തിട്ടാണ് അവരുടെ ശരീരം ഉപയോഗിക്കുന്നത്.. ഇനി വാട്ടർ ഫാസ്റ്റിംഗ് ആണെങ്കിൽ വെള്ളം കുടിച്ചുകൊണ്ട് നമ്മൾ ഫാസ്റ്റിംഗിന് വിധേയമാകുകയാണ്..

അതായത് ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം ദിവസവും കുടിച്ചുകൊണ്ട് ഭക്ഷണം ഒന്നും കഴിക്കാതെ തന്നെ നമ്മൾ ഫാസ്റ്റിംഗിന് വിധേയമാക്കുന്നു.. ഇനി ഇൻറർമിറ്റൻ ഫാസ്റ്റിങ് എന്ന് വെച്ചാൽ അത് നിങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ സമയം കുറച്ചിട്ട് ഭക്ഷണം കഴിക്കാതിരിക്കുന്നതിന്റെ സമയം വരുന്നതാണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നുപറയുന്നത്.. ഇനി നമുക്ക് എന്താണ് ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എന്ന് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….