ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഫാർമസി 5 മണിക്കാണ് അടയ്ക്കാറുള്ളത്.. കൂടുതലും സെക്കൻഡ് ഷിഫ്റ്റ് എടുക്കാറുള്ളതുകൊണ്ട് ഫാർമസി ഞാനാണ് പൂട്ടാറുള്ളത്.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ദേശീയഗാനം ചൊല്ലിക്കഴിഞ്ഞാൽ ഉണ്ടാകുന്ന മൂന്ന് ബെല്ലുകൾക്ക് വേണ്ടി കാത്തുനിൽക്കില്ലേ അതുപോലെയാണ് നാലര മുതൽ അടച്ചിട്ടിരിക്കുന്ന വാതിൽ ഒന്നുകൂടി കുറ്റിയിടും എന്നിട്ട് ഓണ്‍ ആക്കിയ ഫാനും ലൈറ്റ് ഒക്കെ ഓഫ് ആക്കും..
ഒരു ദിവസം എല്ലാം ഒതുക്കി വെച്ച് വാതിലിന്റെ പൂട്ട് എടുത്ത് എൻറെ പേഴ്സിൽ നിന്ന് താക്കോൽ എടുക്കുമ്പോൾ എനിക്ക് ഒരു ഫോൺ വന്നു.. ഉപ്പയുടെ ചെറിയ അനിയൻറെ ഭാര്യ.. ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് എന്നെയും കെട്ടിയോനെയും കാണാൻ ഓറിയോ ബിസ്ക്കറ്റ് പോലെ ഉണ്ട് എന്ന് പറഞ്ഞ മേമ ആണ്.. ഇപ്പോൾ ബിരിയാണി റെസിപ്പി ക്കും മകൾക്ക് അസുഖം വന്നാൽ മരുന്നു കൊടുക്കാനും ഓൺലൈനിൽ ചുരിദാർ സെലക്ട് ചെയ്യാനും എന്റെ ഉപദ്ദേശം വേണം..
ചിക്കൻ കറിയുടെ റെസിപ്പി ചോദിക്കാനാണ് അന്ന് വിളിച്ചത്.. ക്യാപ്സിക്കവും മല്ലിയും കുനകൂന അരിഞ്ഞ് മസാലകളും ചെറിയ ജീരകം പൊടിച്ചതും ചിക്കൻ കഷ്ണങ്ങളും ഓയിലും എല്ലാം വലിയ കഷണങ്ങളാക്കി അതിൽ തേച്ചുപിടിപ്പിച്ച ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.. ഒരു മണിക്കൂർ കുതിർത്തിയശേഷം ബസുമതി അരിയും നല്ലപോലെ ഇട്ട് വേവിക്കുക.. അതെല്ലാം വേവിച്ച് പിന്നീട് അവയെല്ലാം കൂടി ഒരുമിച്ചാക്കി കുറച്ചുനേരം കഴിഞ്ഞ് തുറന്നു നോക്കാൻ പറഞ്ഞു..
അതെല്ലാം പറഞ്ഞുകൊണ്ട് താക്കോൽ എടുത്ത പേഴ്സ് ഫാർമസിക്ക് പുറത്തുവച്ച് നാലു വാതിലുകളും വലിച്ച് അടച്ച് കുറ്റിയിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി.. പേഴ്സ് എടുക്കാൻ അവിടെ നിന്നും ഞാൻ മറന്നു.. ഞാൻ ഇതിനുമുമ്പും എന്റെ പേഴ്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് കാരണം അതിൽ 30 രൂപയിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല.. ഫാർമസിക്ക് മുൻപിൽ രണ്ട് പട്ടികൾ എപ്പോഴും ഉണ്ടാകാറുണ്ട് ഞാൻ പോകുന്നതിനു മുൻപ് തന്നെ അവ അവിടെ നിന്നും ഓടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…