ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിൽ ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് മെൻസസ് ഇറാഗുലർ ആവുക.. പെട്ടെന്ന് തടിക്കുക അതുപോലെതന്നെ കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവുക.. മുഖത്തുണ്ടാകുന്ന രോമ വളർച്ച തുടങ്ങിയവയല്ല.. ഇവയെല്ലാം വരുന്നത് പിസിഒഡി കണ്ടീഷൻ ഉള്ളതുകൊണ്ട് ആവാം.. പിസിഒഡി എന്ന് പറയുന്നത് പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രം എന്നാണ്..
ഇന്ന് സ്ത്രീകളിൽ ഇത് വളരെ കോമൺ ആയി തന്നെ കണ്ടുവരുന്നു.. ഇത് വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ തെറ്റായ ജീവിതശൈലി രീതികളും നമ്മുടെ തെറ്റായ ഭക്ഷണരീതി ക്രമങ്ങളും തന്നെയാണ്.. നമ്മൾ ഇപ്പോൾ കൂടുതലായി കഴിക്കുന്നത് ഫാസ്റ്റ് ഫുഡുകളും അതുപോലെ തന്നെ ജംഗ് ഫുഡുകളും ഓയിൽ അടങ്ങിയ ഒരുപാട് ഭക്ഷണങ്ങളും കഴിക്കുന്നത് കൊണ്ട് തന്നെ പിസിഒഡി നമുക്ക് വരാൻ സാധ്യതയുണ്ട്.. അതുപോലെ സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിൽ ഒരു പത്താം ക്ലാസ് ആകുമ്പോൾ അവരുടെ സ്റ്റഡീസിന് മാത്രം അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നു..
അതുവരെ കലാകായികം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തിരുന്ന കുട്ടികൾ പെട്ടെന്ന് അതെല്ലാം നിർത്തി പഠനത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ അവർക്ക് ശരീരഭാരം കൂടാനും അതിലൂടെ പിസിഒഡി കണ്ടീഷൻ വരാനും സാധ്യതകൾ കൂടുന്നു.. അതുപോലെ മറ്റു കാരണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ പാൻക്രിയാസ് ഗ്രന്ഥികൾക്ക് ഉണ്ടാകുന്ന തകരാറുകൾ അതായത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയും.. ഇത് മൂലം നമ്മുടെ രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടി നിൽക്കും.. അങ്ങനെ കൂടി നിൽക്കുമ്പോൾ മെയിൽ ഹോർമോൺ ആയ ആൻഡ്രജൻ അളവ് കൂടുകയും ഈസ്ട്രജൻ അളവ് ശരീരത്തിൽ കുറയുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…