നിങ്ങൾക്ക് വാസ്തു ദോഷമുണ്ടെങ്കിൽ അത് നമുക്ക് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം..

വാസ്തു ദോഷം എന്നുള്ളത് ഒരു സുപ്രഭാതത്തിൽ എത്തിച്ചേരുന്ന മഹാവിപത്ത് അല്ല.. നമ്മൾ താമസിക്കുന്ന വീട്ടിൽ വാസ്തു ദോഷം ഉണ്ടെങ്കിൽ അത്തരം ലക്ഷണങ്ങൾ നമുക്ക് മുൻകൂട്ടി തന്നെ തിരിച്ചറിയാൻ കഴിയുന്നതാണ്. അതായത് വീട്ടിൽ പാല് കാച്ചുമ്പോൾ മിക്കവാറും അടുപ്പിൽ പാല് പൊന്തി പോകും ഇത് ഗൃഹദോഷ ലക്ഷണമാണ് സൂചിപ്പിക്കുന്നത്.. അതുപോലെ കാരണം ഒന്നുമില്ലെങ്കിൽ പോലും വീടിനുള്ളിൽ ദുർഗന്ധം അനുഭവപ്പെടുക ഇതും ഒരു വാസ്തു ദോഷ ലക്ഷണമായി നമുക്ക് കരുതാം.. അതുപോലെ ചേർന്ന് അടയാത്ത വാതിലുകൾ അതും ഒരു ദോഷ ലക്ഷണമാണ്..

അതുപോലെ ഒരു സമയം കഴിഞ്ഞാൽ തിരി അണക്കാതെ ഇരിക്കുകയും അത് കരിന്തിരിയായി കത്തുകയും ചെയ്യുന്നത് ഒരു അപകട ലക്ഷണം തന്നെയാണ്.. അതുപോലെ ഉറുമ്പുകൾ കൂട്ടമായി വീടിനുള്ളിലേക്ക് കയറുക.. അത് കടിക്കുന്ന ഉറുമ്പുകൾ ആണെങ്കിൽ ദോഷ ലക്ഷണം തന്നെയാണ്.. അതുപോലെ അടുപ്പ് പൊട്ടുന്നത് ഒരു ദോഷ ലക്ഷണം തന്നെയാണ്.. അതുപോലെ വിറകടുപ്പ് കത്തിക്കുമ്പോൾ വിറക് പൊട്ടിത്തെറിക്കുന്നത് ആണ് അടുപ്പ് പൊട്ടുക എന്ന് പറയുന്നത്.. അതുപോലെ ദർശന ഭാഗത്ത് വാതിലിന്റെ മുഗൾ ഭിത്തി പൊട്ടുന്നത് വാസ്തു ലക്ഷണമായി പറയാം..

ദേവി വിഗ്രഹങ്ങൾ അതുപോലെ ദേവൻറെ വിഗ്രഹങ്ങൾ ഓട്ടുപാത്രങ്ങൾ അതുപോലെ മുഖം നോക്കുന്ന കണ്ണാടി എന്നിവയെല്ലാം പൊട്ടുന്നത് വീടിന് ആപത്താണ്.. വാസ്തു ദോഷങ്ങൾക്ക് മുന്നോടിയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ് ഇവ.. ഇതിനെ നമുക്ക് ഒരു മുന്നറിയിപ്പ് ആയിട്ട് തന്നെ പറയാം..

ഇതുകൂടാതെ വീട്ടിനുള്ളിൽ ഉണ്ടാകുന്ന അനാവശ്യമായ കലഹങ്ങൾ അതുപോലെ രാത്രി സമയങ്ങളിൽ ദുസ്വപ്നം കണ്ട് പതിവായി ഞെട്ടി ഉണരുക.. അതുപോലെ മന്ദത എന്നിവയും വാസ്തു ദോഷങ്ങളുടെ ലക്ഷണങ്ങൾ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങളൊക്കെ കാണുമ്പോൾ അവ തീർച്ചയായും ശ്രദ്ധിക്കുക.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അതിന് കൃത്യമായ പരിഹാരമാർഗങ്ങൾ ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….