നമ്മുടെ കിഡ്നിയുടെ പ്രവർത്തനം നിലയ്ക്കാറായി എന്ന് തോന്നുമ്പോൾ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരും കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് മൂത്രം ഒഴിക്കുമ്പോൾ പദ കാണുക എന്നുള്ളത്.. അതുപോലെതന്നെ കാലുകളിൽ നീർക്കെട്ട് കാണുക.. അതുപോലെ കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടുക.. അതുപോലെ മൂത്രമൊഴിക്കുമ്പോൾ അതിൽ കളർ ചേഞ്ച് വരിക തുടങ്ങിയ പ്രശ്നങ്ങളൊക്കെ.. ഇതൊക്കെ ഒരുപക്ഷേ നമ്മുടെ കിഡ്നി നോർമലായി പ്രവർത്തിക്കാത്തത് കൊണ്ട് സംഭവിക്കുന്നതായിരിക്കാം..

കിഡ്നി എന്ന് പറയുന്നത് നമ്മുടെ നട്ടെല്ലിൻ്റെ ഇരുഭാഗങ്ങളിലും കാണപ്പെടുന്ന ഒരു അവയവമാണ്.. ഇതിൻറെ ഭാരം വെറും 150 ഗ്രാം മാത്രമേയുള്ളൂ..കിഡ്നിയുടെ പ്രവർത്തനം എന്നു പറയുന്നത് നമ്മുടെ രക്തം വലിച്ച് അതിൽ നിന്നും ടോക്സിനുകൾ അതുപോലെ അതിൽ അടങ്ങിയിരിക്കുന്ന വേസ്റ്റ് പ്രോഡക്ടുകൾ എല്ലാം മൂത്രത്തിലൂടെ പുറന്തള്ളുന്നു.. അതിൽ നിന്ന് ആവശ്യമായ ഘടകങ്ങൾ മാത്രം എടുക്കുന്നു..

അതുപോലെതന്നെ നമ്മുടെ പിഎച്ച് മെയിൻറ്റയിൻ ചെയ്യാനും രക്തസമ്മർദ്ദം കുറയ്ക്കാൻ അതുപോലെ കോശങ്ങളുടെ വളർച്ചയ്ക്ക് അതുപോലെ വൈറ്റമിൻ അബ്സോർഷന് തുടങ്ങി എല്ലാ കാര്യങ്ങൾക്കും നമ്മുടെ കിഡ്നി നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്.. അപ്പോൾ നമ്മുടെ കിഡ്നിക്ക് എന്തെങ്കിലും തകരാറ് വന്നു കഴിഞ്ഞാൽ അത് നമ്മുടെ പ്രവർത്തനങ്ങളെ എല്ലാം ബാധിക്കുകയും ശരീരത്തെയും വളരെ മോശകരമായി ബാധിക്കുകയും ചെയ്യുന്നു..

കിഡ്നിയുടെ പ്രവർത്തനങ്ങൾ നോർമലായി നടന്നില്ലെങ്കിൽ എന്തൊക്കെ ലക്ഷണങ്ങളാണ് അല്ലെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. നമ്മുടെ വായിൽ ഒരു മെറ്റാലിക് ടേസ്റ്റ് അനുഭവപ്പെടുക.. അതുപോലെ നമ്മൾ ശ്വാസം എടുത്ത് വിടുമ്പോൾ ഒരു അമോണിയ സ്മെല്ല് അല്ലെങ്കിൽ അമോണിയ ടേസ്റ്റ് ഫീൽ ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….