ബസ്സിലേക്ക് കയറിയതും ആ കണ്ടക്ടർ ചെക്കൻ ബെല്ല് അടിച്ചു.. ഒന്ന് ആഞ്ഞു പോയാൽ ഞാൻ അവനെ ഒന്ന് കൂർപ്പിച്ച് നോക്കി.. എൻറെ നോട്ടത്തിൽ ആദ്യം ഒന്ന് അവൻ പകച്ചു പോയി എങ്കിലും പിന്നീട് ഒരു പുഞ്ചിരി കണ്ടു.. മാസ്ക് ഇട്ടിട്ട് ഉള്ള ചിരിയാണെങ്കിലും അതൊരു നിറപുഞ്ചിരിയാണ് എന്നുള്ളത് എനിക്ക് ആ കണ്ണുകൾ നോക്കിയപ്പോൾ മനസ്സിലായി.. എൻറെ അടുത്ത് വന്ന് ടിക്കറ്റ് എടുക്കുമ്പോഴും മുഖത്തുനിന്ന് ആ പുഞ്ചിരി മാഞ്ഞിരുന്നില്ല..
എന്നും ഒരേസമയത്ത് ഇറങ്ങുന്നത് കൊണ്ട് തന്നെ സ്ഥിരം ആ ഒരു ബസ് തന്നെയാണ് കിട്ടാറുള്ളത്.. പിറ്റേദിവസം എന്നെ കണ്ട് ആദ്യം ഒരു കൗതുകവും പിന്നെ ഒരു ചിരിയും ആ കണ്ണുകളിൽ ഞാൻ വീണ്ടും കണ്ടു.. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ പിന്നെ തൊട്ട് ഞാനും അവനെ കണ്ടാൽ ഒന്ന് പുഞ്ചിരിക്കാൻ തുടങ്ങി.. ഒരു ചെറിയ പരിചയം.. പിന്നീട് ഒരു ദിവസം ബസ് ചാർജ് കൊടുത്തപ്പോൾ നാലു രൂപ തിരികെ തന്ന അവൻ ഒന്ന് പുഞ്ചിരിച്ചു.. അപ്പോൾ ഞാൻ അവനോട് ചോദിച്ചു അതെന്താ നാല് രൂപ വേണ്ടേ..
നാല് രൂപ റിഡക്ഷൻ ആണ് എന്ന് അവൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. ഇടയ്ക്ക് ചില ദിവസങ്ങളിൽ അവനെ കാണാറില്ലായിരുന്നു.. വരാത്ത ദിവസങ്ങളിൽ പകരം വരുന്ന പയ്യനും എൻറെ കയ്യിൽ നിന്ന് 20 രൂപ മാത്രമേ വാങ്ങിക്കുമായിരുന്നുള്ളൂ.. അവൻ പറഞ്ഞിട്ടുണ്ടത്രേ എൻറെ കയ്യിൽ നിന്ന് അതു മാത്രമേ വാങ്ങിക്കാവൂ എന്ന്.. ഡ്രൈവർ ചേട്ടൻ അടിച്ചുപൊളി ആയിട്ട് പാട്ട് ഇടുമ്പോൾ പുറകിൽ നിന്ന് പാഞ്ഞു വന്ന് നെഞ്ച് പൊട്ടുന്ന മെലഡീസ് ഇട്ട് അവൻ കണ്ണുകൾ ഒരുപാട് നിറച്ചിട്ടുണ്ട്.. ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ.. ഒരു യാത്ര മൊഴി നിറ സന്ധ്യ.. ഇതൊക്കെ കേട്ട് ചില്ലറ അല്ല ഞാൻ കരയുന്നത്..
എന്നും നാല് രൂപ റിഡക്ഷൻ തരുന്ന എന്നെ കാണുമ്പോൾ ഒരു പിശുക്കും കാണിക്കാതെ നല്ല നിറ പുഞ്ചിരി സമ്മാനിക്കുന്ന ഇപ്പോഴും ബസ്സിൽ കയറിയാൽ മൊബൈലിൽ കുത്തിയിരിക്കുന്ന എന്നെ നോക്കി എപ്പോഴും എഴുത്ത് ആണല്ലോ എന്ന് ചോദിക്കുന്ന ബസ്സിൽ നിന്ന് ഇറങ്ങാൻ നേരം എത്ര തിരക്കാണെങ്കിലും തല പുറത്തേക്ക് ഇട്ട് ഭായ് എന്ന് ഉച്ചത്തിൽ പറയുന്ന അവനെ ഞാനും എപ്പോഴും എൻറെ മനസ്സിൽ ഹൃദയത്തിൽ ചേർത്തുവച്ചു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….