തൻറെ അമ്മ ഭക്ഷണം കഴിക്കാനായി മകനു നൽകിയ 50 രൂപ കൊണ്ട് ഈ കുട്ടി ചെയ്തത് കണ്ടോ…

അല്ല അപ്പു നീ ഇവിടെ പന്തും തട്ടി കളിച്ചു നടക്കുകയാണ്.. നിൻറെ അമ്മ എത്ര നേരമായി നിന്നെ അന്വേഷിക്കുന്നത്.. പാടത്തെ പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാരി ചേച്ചിയുടെ ചോദ്യം.. സ്കൂൾ വിട്ടു വന്നതും ഇറങ്ങിയതാണ് കളിക്കാൻ ഇനിയും യൂണിഫോം പോലും മാറ്റിവെച്ചിട്ടില്ല.. അയ്യയ്യോ അമ്മ വന്നോ.. അതെ വന്നു നീ ഇനിയും ഇവിടെ ചുറ്റിത്തിരിക്കാതെ വേഗം വീട്ടിലേക്ക് ചെല്ല്.. ഇതാ പോവുകയാണ് കാർത്തു ചേച്ചി..

വേഗം മേലെയുള്ള ചളിയെല്ലാം തട്ടിക്കളഞ്ഞ് വീട്ടിലേക്ക് ഓടി.. അടുക്കളയിൽ എൻറെ ലക്ഷ്മി അമ്മ എന്തൊക്കെയോ പറയുന്നുണ്ട്.. എന്നെ കാണാതെയുള്ള ദേഷ്യം വീട്ടിലെ പാത്രങ്ങളിൽ മുഴുവൻ തീർക്കുകയാണ്.. ലക്ഷ്മിക്കുട്ടി എന്ന് കുറച്ചു മയത്തിൽ നീട്ടി വിളിച്ചു.. നീ ഇത് എവിടെപ്പോയി കിടക്കുവാ ആയിരുന്നെടാ ചെക്കാ.. വാതിലുകളെല്ലാം മുഴുവൻ തുറന്നിട്ടിട്ട് അവൻ ലോകം ചുറ്റാൻ പോയിരിക്കുകയാണ്.. വല്ല കള്ളന്മാരും ഇതിനകത്ത് കയറിയെങ്കിലോ.. മാതാശ്രീ നല്ല ചൂടിലാണ്.. പിന്നെ ഇവിടെ മോഷ്ടിക്കാനായി കോടികൾ ഇരിക്കുകയല്ലേ.. ഒന്ന് പോ എന്റെ ലക്ഷ്മി അമ്മേ ആകെക്കൂടി ഇത്തിരി ഉള്ളത് എന്റെ സുന്ദരി അമ്മയുടെ ഈ മൂക്കുത്തി അല്ലേ.. അത് കള്ളന്മാരെ എങ്ങനെയാണ് മോഷ്ടിക്കുന്നത്..

തെറ്റ് ചെയ്തിട്ട് നീ കൂടുതൽ അത് ന്യായീകരിക്കാൻ നിൽക്കണ്ട.. കേട്ടല്ലോ.. ആ ഞാൻ കേട്ടു നിർത്തി എനിക്ക് വല്ലതും കഴിക്കാൻ തരുമോ.. എനിക്ക് വല്ലാതെ വിശക്കുന്നു സ്കൂളിൽ നിന്ന് വന്നിട്ട് ഞാൻ ഒന്നും കഴിച്ചില്ല.. നീ വേഗം പോയി കുളിച്ചിട്ട് വാ അമ്മ നിനക്ക് കഞ്ഞി എടുത്തു വയ്ക്കാം.. അടുപ്പിൽ പുകയുന്നത് കണ്ട് കുഴൽ കൊണ്ട് ഊതി ഒന്നുകൂടി അമ്മ പറഞ്ഞു.. അച്ഛൻ പോയതിൽ പിന്നെയാണ് എൻറെ അമ്മ ഇത്രയും കഷ്ടപ്പെടുന്നത്..

കടങ്ങൾ എല്ലാം തീർത്ത് വന്നപ്പോൾ എൻറെ അമ്മയുടെ കയ്യിൽ ആകെ ആ ഒരു മൂക്കുത്തി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.. രാത്രി എന്റെ കൂടെ വന്നിരിക്കും എന്നല്ലാതെ അമ്മ ആഹാരം കഴിച്ചിരുന്നില്ല.. പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് എന്നെയും നോക്കിയിരിക്കും.. ഞാൻ ഉറങ്ങിയാലും ലക്ഷ്മി അമ്മയുടെ അടുക്കളപ്പണി തീർന്നിട്ടുണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….