ലതിക തന്റെ മകനോടായി പറഞ്ഞു എടാ ആ വെയിലത്ത് നിന്ന് ആ പശുക്കുട്ടിയെ മാറ്റികെട്ടി അല്പം വെള്ളം കൊടുക്കു.. അവനത് കേട്ടതും അമ്മയോട് പറഞ്ഞു. എനിക്ക് വയ്യ എനിക്ക് നിറയെ പഠിക്കാനുണ്ട് അമ്മ ചേട്ടനോട് പറയു.. അവൻ അതും പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് കയറിപ്പോയി.. അവൻ അതു പറഞ്ഞു കഴിഞ്ഞപ്പോൾ അവർ അലക്കാനുള്ള ഒരു കുന്ന് തുണിയിലേക്കും വെയിലത്ത് നിൽക്കുന്ന തന്റെ പശുക്കുട്ടിയിലേക്ക് മാറിമാറി നോക്കി.. എന്നിട്ട് ഉണ്ണി ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് അവർ ഉറക്കെ വിളിച്ചു.. അവൻ അവിടെ മൊബൈലിൽ എന്തൊക്കെയോ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അതുകൊണ്ടുതന്നെ ആദ്യം അവരുടെ വിളി അവൻ കേട്ടില്ല എന്ന് നടിച്ച് വീണ്ടും മൊബൈലിൽ നോക്കി..
പിന്നീട് രണ്ടാമത്തെ പ്രാവശ്യവും അവർ വിളിച്ചപ്പോൾ അവൻ മനസ്സില്ല മനസ്സോടെ അവരെ നോക്കി ചോദിച്ചു എന്താ അമ്മേ.. അത് കേട്ടതും അവർ പറഞ്ഞു എടാ എനിക്കിവിടെ ഒരുപാട് പണിയുണ്ട് നീ ഈ വെയിലത്ത് നിൽക്കുന്ന പശുക്കുട്ടിയെ ഒന്ന് അഴിച്ചു മാറ്റി കെട്ട് എന്നിട്ട് അതിനിത്തിരി വെള്ളം കൊടുക്കു.. എനിക്കൊന്നും വയ്യ അമ്മേ അച്ഛനോട് പറയു.. കൊള്ളാം അപ്പോൾ നീ ഒന്നും പറഞ്ഞില്ലേ അപ്പൂപ്പന്റെ കൂടെ പോയിരിക്കുകയല്ലേ അച്ഛൻ ആശുപത്രിയിലേക്ക്.. നിന്നോട് ഈ കാര്യം ഞാൻ എത്ര തവണയാണ് പറയുന്നത്.. അപ്പൂപ്പൻ എന്താ പ്രശ്നം.. അതിന് അപ്പൂപ്പന്റെ കൂടെ ചിറ്റപ്പൻ ഇല്ലേ പിന്നെ അച്ഛൻ എന്തിനാണ് കൂടെ നിൽക്കുന്നത്.. അപ്പൂപ്പന് പെട്ടെന്ന് ഒരു ശ്വാസംമുട്ടൽ വന്നിരിക്കുകയാണ്. കോവിഡ് ഒക്കെ വന്നു പോയതല്ലേ അതുകൊണ്ടാണ്..
ചിറ്റപ്പൻ ഒറ്റയ്ക്ക് നിന്നാൽ ശരിയാവില്ല അതുകൊണ്ടാണ് അച്ഛനും കൂടെ നിൽക്കുന്നത് അവൻ അതെല്ലാം കേട്ടപ്പോൾ ഒന്ന് മൂളി.. അവർ വീണ്ടും പശുവിനെ മാറ്റി കെട്ടാൻ അവനോട് പറഞ്ഞു പക്ഷേ അവൻ തിരിച്ചു പറഞ്ഞു അത് അവിടെ തന്നെ നിന്നോട്ടെ.. അതും പറഞ്ഞുകൊണ്ട് അവൻ മുറിയിൽ കയറി പെട്ടെന്ന് വാതിൽ അടിച്ചു.. ലതിക വേഗം പശുവിന്റെ അടുത്തേക്ക് പോയി അതിൻറെ പുറത്ത് ഒന്ന് തലോടി.. വെയിലത്ത് നിന്നത് കൊണ്ട് തന്നെ അതിൻറെ പുറം നല്ല ചൂട് ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….