എന്തെങ്കിലും ഒരു പരാതി എപ്പോഴും അവൾക്ക് ഉണ്ടാവും.. എന്നാലും അതെല്ലാം കേട്ടിരിക്കാൻ മറ്റൊരു സുഖമാണ്.. പിന്നെ റെന്ന മോളു കൂടി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ ഓളുടെ ഹുങ്ക് ഇത്തിരി കൂടിയോ എന്നുള്ള ഒരു സംശയം ഉണ്ട്.. ഉമ്മ എന്നോട് എപ്പോഴും സ്വകാര്യമായി പറയാറുണ്ട് നീ ഇങ്ങനെ സങ്കടപ്പെടേണ്ട ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ അവളുടെ പ്രശ്നങ്ങൾ എല്ലാം മാറും.. എന്തായാലും നീ ഒന്ന് അതുവരെ ക്ഷമിക്ക്.. മാലാഖയെ പോലെ ഒരു കുഞ്ഞിനെ സമ്മാനിച്ചിട്ട് ആയിരുന്നു അന്ന് ഞാൻ കാശ്മീരിലേക്ക് വണ്ടി കയറിയത്.. അടുത്തമാസം 27ന് ഞങ്ങളുടെ മോൾക്ക് ഒരു വയസ്സ് തികയുകയാണ്..
ആർമി ജീവിതം തുടങ്ങിയതിൽ പിന്നെ നാടിനെക്കാളും ബന്ധം ബോർഡറിൽ ആയിരുന്നു.. സത്യം പറഞ്ഞാൽ അതായിരുന്നു അല്ലോ ഒരു പട്ടാളക്കാരനെ ജീവവായു.. രണ്ടാം ഭാര്യ എന്നുള്ള പദവി മാത്രമേ അവൾക്ക് കൊടുക്കാൻ കഴിയില്ല.. ആദ്യ ഭാര്യക്ക് ഉള്ള യോഗ്യത സ്വന്തം രാജ്യത്തിന് കഴിഞ്ഞു നൽകണം.. അത് അവിടുത്തെ ചട്ടമാണെങ്കിലും എനിക്ക് എന്റെ ഷംന അവൾ അല്ലാതെ ആയിത്തീരുമോ.. അതുപോലെതന്നെ എൻറെ രാജ്യവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.. അതായത് ജീവിതമെന്ന കരകയറാൻ വേണ്ടിയാണല്ലോ ഞാൻ ഈ ഒരു ജോലി തെരഞ്ഞെടുത്തത്..
ആദ്യമായി ഞാൻ ഒരു ഉപ്പ ആകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഉള്ള അതേ സന്തോഷമാണ് എനിക്ക് കേണൽ എന്നുള്ള പദവി കിട്ടിയപ്പോഴും ഉണ്ടായിരുന്നത്.. കേണൽ ഷാഫി എന്നുള്ള പദവിയിലേക്ക് എന്നെ ഉയർത്തിയത് എൻറെ റെന്നമോൾ ആയിരുന്നു.. അന്നായിരുന്നു അവൾ ജനിച്ച ദിവസം.. എന്തൊക്കെയായിരുന്നാലും കാലം തെറ്റി പെയ്യുന്ന മഴ പോലെ എന്നെങ്കിലും കിട്ടുന്ന ലീവിന് ആയിരുന്നു എനിക്ക് അവരെ രണ്ടുപേരെയും കാണാനുള്ള ഭാഗ്യം ലഭിച്ചത്.. ഒരു പട്ടാളക്കാരന് ചേരാത്തതാണ് മൂഡി വെച്ച സ്വഭാവം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….