ശരീരത്തിൽ യൂറിക്കാസിഡ് ചെയ്യുന്ന പ്രധാന ധർമ്മങ്ങൾ എന്തെല്ലാം ഇത് വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻസ് എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മറ്റൊന്നുമല്ല അത് യൂറിക്കാസിഡ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും ആളുകളെ എന്തെങ്കിലും അസുഖത്തിന്റെ പേരിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഇടയ്ക്ക് യൂറിക്കാസിഡ് പരിശോധിക്കാറുണ്ട്.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മോളികൂൾ ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.. ഇത് നമ്മുടെ ശരീരത്തിൽ നോർമൽ ലെവൽ എന്ന് പറയുന്നത് ഒരു ആറ് വരെ വരുന്നതാണ്.. ഈ ആറിൽ നിന്ന് വർദ്ധിക്കുമ്പോൾ ആണ് നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് കൂടി എന്നും അതുമായി ബന്ധപ്പെട്ട പലതും പ്രശ്നങ്ങൾ ഉണ്ടാകുന്നത്..

യൂറിക്കാസിഡ് ശരീരത്തിൽ വർധിക്കുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അല്ലെങ്കിൽ ഇത് എങ്ങനെയാണ് വർദ്ധിക്കുന്നത്..യൂറിക് ആസിഡ് ചിലരുടെ ശരീരത്തിൽ വളരെയധികം വർദ്ധിക്കാറുണ്ട് ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ശരീരത്തിൽ ഓക്സിലേറ്റഡ് സ്ട്രെസ്സ് ഉണ്ടാവും എന്നുവച്ചാൽ നീർക്കെട്ട് എന്ന് വേണമെങ്കിൽ പറയാം.. നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത കുറച്ചു വസ്തുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നു.. അപ്പോൾ ഇത്തരം ആവശ്യമില്ലാത്ത വസ്തുക്കളെ ശരീരത്തിൽ നിന്നും പുറന്തള്ളാൻ വേണ്ടി ശരീരം കുറച്ച് ആന്റി ഓക്സിജൻസും ഉല്പാദിപ്പിക്കും..

അപ്പോൾ ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ആന്റിഓക്സിജൻസിൽ ഒന്നാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. അപ്പോൾ ഈ പറയുന്ന യൂറിക്കാസിഡിന്റെ ശരീരത്തിലുള്ള ധർമ്മം എന്താണെന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം വേസ്റ്റുകളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത വേസ്റ്റ് പ്രോഡക്ടുകൾ കൂടി വരുമ്പോൾ അല്ലെങ്കിൽ അടിഞ്ഞു കൂടുമ്പോൾ ശരീരം അത് പുറന്തള്ളാൻ വേണ്ടി ഉത്പാദിപ്പിക്കുന്ന ഒരു പ്രൊട്ടക്റ്റീവ് മെക്കാനിസം ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. പലപ്പോഴും ശരീരഭാരം കൂടുതലുള്ള ആളുകൾക്ക് ഇത്തരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതായി കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….