എത്ര കുറയാത്ത ശരീരഭാരവും ഈയൊരു കാര്യം കറക്റ്റ് ആയി ഫോളോ ചെയ്താൽ കുറഞ്ഞു കിട്ടും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ഒബിസിറ്റി അഥവാ അമിത ഭാരം ഇന്ന് നമ്മളിൽ പല ആളുകളെയും ശാരീരികമായും അതുപോലെതന്നെ മാനസികമായും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥ തന്നെയാണ്.. നമ്മൾ കൂടുതലായി ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ അല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ടും ഫിസിക്കൽ ആയിട്ട് യാതൊരു കാര്യങ്ങളും ചെയ്യാതിരിക്കുമ്പോൾ ഒന്നും നമ്മൾ ഇതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ല.. പിന്നീട് നമ്മുടെ ശരീര ഭാരം കൂടുമ്പോൾ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മനസ്സിലായി തുടങ്ങുന്നത്..

അപ്പോൾ നമ്മൾ ജീവിതശൈലി രോഗങ്ങളെ കുറിച്ച് നോക്കുകയാണെങ്കിൽ നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒരു അസുഖം തന്നെയാണ് ഈ പറയുന്ന ഒബിസിറ്റി എന്നു പറയുന്നത്.. കാരണം അത് പിന്നീട് നമ്മളെ ഒരുപാട് അസുഖങ്ങളിലേക്ക് നയിക്കുന്നുണ്ട്.. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഒബിസിറ്റി അല്ലെങ്കിൽ അമിതഭാരം ഉണ്ടാവുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. ആദ്യത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് പാരമ്പര്യം തന്നെയാണ്..

അതായത് ചില ആളുകളിൽ പാരമ്പര്യമായി തന്നെ അമിതവണ്ണം കണ്ടു വരാറുണ്ട്.. അതുപോലെതന്നെ മറ്റൊരു പ്രധാന കാരണമാണ് അവരുടെ ഫുഡ് ഹാബിറ്റ് എന്ന് പറയുന്നത്.. അതായത് നമ്മൾ കൂടുതലായിട്ടും വീട്ടിൽ പാചകം ചെയ്യാതെ ഹോട്ടലുകളിൽ പോയിട്ട് ജംഗ് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് അതുപോലെതന്നെ ബേക്കറി ഭക്ഷണ സാധനങ്ങളൊക്കെ ധാരാളം വാങ്ങി കഴിക്കാറുണ്ട്..

അപ്പോൾ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് ചില ആളുകളിൽ പെട്ടെന്ന് തന്നെ അവരുടെ ശരീരഭാരം വർദ്ധിച്ചുവരുന്നത് കാണാറുണ്ട്.. അതുപോലെതന്നെ ചില അസുഖങ്ങളുടെ ഭാഗമായിട്ടും ഇത്തരത്തിൽ ശരീരഭാരം വളരെയധികം വർദ്ധിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…