സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ് എന്ന രോഗവും അതിനുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ് എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് ആണ്.. ഇന്ന് സ്ത്രീകളിൽ വളരെയധികം കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ് ഇത്.. ഇത് പ്രധാനമായും വരുന്നത് താമസിച്ച് കല്യാണം കഴിക്കുന്നവരും അതുപോലെതന്നെ താമസിച്ച ഗർഭധാരണം നടക്കുന്ന ആളുകളിലാണ് കണ്ടുവരുന്നത്..

അതുപോലെതന്നെ വളരെ നേരത്തെ തന്നെ ആർത്തവം സംഭവിക്കുന്നതും ഇതിന് ഒരു കാരണമായി മാറാറുണ്ട്.. എട്ടു വയസ്സുള്ള പെൺകുട്ടികൾ മുതൽ ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്.. അപ്പോൾ ഈ ഒരു പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് ചോദിച്ചാൽ ഇത്തരം സ്ത്രീകൾക്ക് അവരുടെ ആർത്തവ സമയത്ത് വളരെയധികം വേദനകൾ അനുഭവപ്പെടാറുണ്ട്.. ചിലപ്പോൾ അന്നത്തെ അവരുടെ ഒരു ദിവസത്തെ തന്നെ ആ ഒരു വേദന ബാധിക്കും..

ഓഫീസിൽ പോയി വർക്ക് ചെയ്യാൻ പോലും കഴിയാതെ വരും.. അതുപോലെതന്നെ നമ്മൾ പലരെയും കണ്ടിട്ടുണ്ടാവും തറയിൽ കിടന്ന് ഉരുളുന്നത് അത്രയും വേദന സഹിക്കാൻ വയ്യാതെ ആവുമ്പോഴാണ് ഇത്തരത്തിൽ ചെയ്യുന്നത്.. ഈയൊരു ആർത്തവ സമയത്ത് അതികഠിനമായ വേദന കണ്ടുവരുന്ന സ്ത്രീകൾക്കാണ് ഈ ഒരു രോഗ സാധ്യത ഉണ്ടോ എന്ന് സംശയിക്കുന്നത്.. ഏതു രോഗം കാരണം ഏറ്റവും കൂടുതൽ പ്രശ്നം വരുന്ന ഒന്ന് വന്ധ്യത തന്നെയാണ്..

അതെങ്ങനെയാണ് ബാധിക്കുന്നത് എന്ന് ചോദിച്ചാൽ ഈ സിസ്റ്റ് ഉണ്ടാകുമ്പോൾ അത് നമ്മുടെ ഓവറിയിലെ അണ്ഡോല്പാദനം മോശമാകും.. രണ്ടാമതായിട്ട് ഇതൊന്നും കൂടാതെ വയറുകളിൽ ഒട്ടലുകൾ ഉണ്ടാകാറുണ്ട്.. അതായത് അണ്ഡവാഹിനി കുഴലും യൂട്രസും ഓവറിയും അതുപോലെ കുടലും അങ്ങനെയെല്ലാം തന്നെ ഒട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു സംഗതി ഉണ്ടാകാറുണ്ട്.. ഇത് മുൻപ് പറഞ്ഞ രോഗത്തിന്റെ ഭാഗം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക ….