മഞ്ഞപ്പിത്തം ഒരു രോഗമല്ല മറിച്ച് മറ്റു പല രോഗങ്ങളുടെയും ഒരു രോഗ ലക്ഷണമാണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മഞ്ഞപ്പിത്തം എന്ന അസുഖത്തിലു എൻഡോസ്കോപ്പി ചികിത്സ ഉണ്ടോ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. മഞ്ഞപ്പിത്തം എന്നുള്ള അസുഖത്തെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടത് എന്താണ് എന്ന് വെച്ചാൽ മഞ്ഞപ്പിത്തം എന്നു പറയുന്നത് ഒരു രോഗമല്ല ഒരു രോഗലക്ഷണം മാത്രമാണ്..

   
"

വളരെ ചെറുതും എന്നാൽ വളരെ ഭയാനകവുമായ പല അസുഖങ്ങളുടെയും പുറത്തേക്ക് പ്രകടിപ്പിക്കുന്ന ഒരു ലക്ഷണം മാത്രമാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.. എന്തൊക്കെ കാരണങ്ങൾ കൊണ്ട് നമുക്ക് മഞ്ഞപ്പിത്തം ഉണ്ടാവും എന്നുള്ളതിനെ കുറിച്ച് നമുക്ക് പരിശോധിക്കാം.. പ്രധാനപ്പെട്ട കാരണങ്ങൾ നമ്മുടെ കരളിൽ വരുന്ന ചില ഇൻഫെക്ഷനുകൾ ഉദാഹരണമായി വെള്ളത്തിലൂടെ ശരീരത്തിലേക്ക് വരുന്ന ഹെപ്പറ്റൈറ്റിസ് എ അതുപോലെതന്നെ ഈ എന്നിവ..

അതുപോലെ രക്തവും രക്തജന്യ കാരണങ്ങളുമായി വരുന്ന ഹെപ്പറ്റൈറ്റിസ് ബി അതുപോലെ തന്നെ സി.. ഡി.. ഇ എന്നിവ.. മറ്റ് പ്രധാനപ്പെട്ട ഒരു കാരണമാണ് ചില ടോക്സിനുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് വഴി വരാം.. ഉദാഹരണമായിട്ട് ആൽക്കഹോൾ ഒരു പ്രധാനപ്പെട്ട ടോക്സിനാണ് അതുകൊണ്ട് നമുക്ക് മഞ്ഞപ്പിത്തം വരാം.. അതുപോലെ ചില മരുന്നുകൾ നമ്മുടെ ശരീരത്തിൽ അനിയന്ത്രിതമായി കടന്നു കഴിഞ്ഞാൽ മഞ്ഞപ്പിത്തം വരാവുന്നതാണ്..

മറ്റൊരു പ്രധാനപ്പെട്ട കാരണം നമ്മുടെ പിത്തനാളിയിൽ ഉണ്ടാവുന്ന ബ്ലോക്കുകൾ ഒരു പ്രധാന കാരണം പിത്താശയത്തിലുള്ള കല്ലുകൾ നമ്മുടെ പിത്ത നാളിയിലേക്ക് ഇറങ്ങി അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു ഇതും മഞ്ഞപ്പിത്തം ഉണ്ടാക്കുന്നു.. അതുപോലെ പിത്ത നാളിക്ക് ട്യൂമറുകൾ കൊണ്ട് ബ്ലോക്ക് വരാം.. ക്യാൻസർ കൊണ്ടുവരാവുന്നതാണ് അതുപോലെതന്നെ ക്യാൻസർ അല്ലാത്ത കാരണങ്ങൾ കൊണ്ടും വരാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….