ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് മറ്റൊന്നുമല്ല യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും വരാൻ സാധ്യതയുള്ള ഒരു അസുഖമാണ് ഇത്.. പ്രധാനമായിട്ടും കൗമാരപ്രായം കഴിഞ്ഞ കുട്ടികളിലും അല്ലെങ്കിൽ ഒരു പ്രായമുള്ള സ്ത്രീകളിലൊക്കെ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നം തന്നെയാണ്..
ശാസ്ത്രീയമായി പറയുകയാണെങ്കിൽ 60% സ്ത്രീകളിൽ അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാവുന്ന ഒരു അസുഖമാണ് ഇത്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ രക്തം ഫിൽട്ടർ ചെയ്തിട്ടുണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിൻ എന്ന് പറയുന്നത്.. ഇതിന് നമ്മളെ സഹായിക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് ഓർഗൻസ് ഉണ്ട്.. അപ്പോൾ ഈ മൊത്തം ഓർഗൻസിനെ പറയുന്ന പേരാണ് യൂറിനറി സിസ്റ്റം എന്നു പറയുന്നത്.. ഇതിൽ വൃക്ക എന്ന് പറയുന്ന കിഡ്നി ഉണ്ട് അതുപോലെ തന്നെ മൂത്രനാളി ഉണ്ട്.. അതുപോലെ മൂത്രസഞ്ചി ഉണ്ട്.. അതുപോലെ യുറേത്ര ഉണ്ട്.. ഇത്രയും ഓർഗൻസിനെ ഒക്കെ നമ്മൾ യൂറിനറി സിസ്റ്റം എന്നാണ് പറയുന്നത്..
അപ്പോൾ ഇത്തരം ഈ ഗ്രൂപ്പിൽ പെടുന്ന ഏതെങ്കിലും ഒരു ഓർഗനന് എന്തെങ്കിലും ഇൻഫെക്ഷൻ വന്നാൽ അതിനെ നമുക്ക് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയാം.. ലോവർ ഭാഗത്ത് വരുന്ന അസുഖങ്ങളെയാണ് നമ്മൾ പൊതുവേ യു ടി ഐ എന്ന് പറയുന്നത്.. ഇനി ഇത് ആർക്കെല്ലാം വരാമെന്നുള്ളതാണ്..
കൂടുതലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഇത് വരാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്.. അതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് അവരുടെ യൂറിനറി ട്രാക്ട് വലിപ്പത്തിലുള്ള വ്യത്യാസം തന്നെയാണ്.. അതുപോലെ ഫിസിയോളജിക്കലി ഇവർക്ക് സെക്രീഷ്യൻസ് കൂടുന്നത് കൊണ്ട് അവിടെ ഇൻഫെക്ഷൻ വരാൻ കാരണമാകുന്നു.. അതുകൊണ്ടുതന്നെ ഈ ഒരു യുടിഐ എന്നുള്ള അസുഖം സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….